Monday, March 23, 2026 Last Updated 16 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.35 AM

ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ കേസ് ; മാതാവിനെയും അമ്മാവനെയൂം നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും

uploads/news/2025/06/786714/sreethu.jpg

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകം സംബന്ധിച്ച വിഷയത്തില്‍ വീണ്ടും അന്വേഷണത്തിന് പോലീസ്. പുതിയൊരു സംഭവവികാസത്തിന്റെ പശ്ചാത്തലത്തില്‍ അമ്മയെയും അമ്മാവനെയും നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞു കൊന്നത് താനല്ല കുഞ്ഞിന്റെ മാതാവ് ശ്രീതുവാണെന്ന് നിലവില്‍ ജയിലില്‍ കിടക്കുന്ന കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാറിന്റെ പുതിയ ആരോപണത്തിന്റെ സാഹചര്യത്തിലാണ് പോലീസ് ഈ നീക്കം നടത്തുന്നത്.

ഹരികുമാറിനെ പ്രതിയാക്കി പോലീസ് കുറ്റപത്രം തയ്യാറാക്കുന്നതിനിടയിലാണ് കുട്ടിയെ കൊന്ന് താന്‍ അമ്മ കുട്ടിയുടെ മാതാവ് ശ്രീതു തന്നെയാണെന്ന് ഹരികുമാര്‍ മൊഴി നല്‍കിയത്. മൂന്നാഴ്ച മുമ്പ് തിരുവനന്തപുരം റൂറല്‍ എസ്പി കെ.എസ്. സുദര്‍ശന്‍ ജയില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ പ്രതി ഹരികുമാര്‍ അദ്ദേഹത്തെ കാണുകയും കുട്ടിയെ താനല്ല കൊലപ്പെടുത്തിയതെന്നും മാതാവ് ശ്രീതു തന്നെയാണെന്നും തന്നെ പ്രതിയാക്കാനുള്ള ശ്രമമാണ് ശ്രീതു നടത്തിയതെന്നും പറഞ്ഞു. പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോഴും ഇയാള്‍ മൊഴി ആവര്‍ത്തിച്ചു.

ഹരികുമാറിന്റെ മൊഴി പക്ഷേ പോലീസ് പൂര്‍ണ്ണവിശ്വാസത്തില്‍ എടുത്തിരുന്നില്ല. ജനുവരി 30 നാണ് കുഞ്ഞിന്റെ മൃതദേഹം ബാലരാമപുരത്തെ വീട്ടിലെ കിണറ്റില്‍ നിന്നു കണ്ടെത്തിയത്. കുട്ടിയുടെ അമ്മാവന്‍ കുഞ്ഞിനെ മുറിയില്‍ നിന്നും എടുത്തുകൊണ്ടുപോയി കിണറ്റില്‍ എറിയുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. ഹരികുമാറിന് സഹോദരിയോട് വഴിവിട്ട താല്‍പ്പര്യം ഉണ്ടായിരുന്നെന്നും അതിന് കുട്ടി തടസ്സമാകുന്നെന്ന് കണ്ടെത്തിയാണ് കൊലപാതകം എന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ നേരത്തേ കുഞ്ഞിന്റെ പിതാവും ശ്രീതുവിന് എതിരേയാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ശ്രീതുവിനെതിരേ പോലീസിന് തെളിവുകള്‍ കണ്ടെത്താനായിരുന്നില്ല.

Ads by Google
Wednesday 18 Jun 2025 09.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google