Monday, March 23, 2026 Last Updated 13 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 09.21 AM

ആലപ്പുഴ സിപിഐ യില്‍ കടുത്ത വിഭാഗീയത ; തര്‍ക്കത്തെത്തുടര്‍ന്ന് സമ്മേളനം പൂര്‍ത്തിയാക്കാനായില്ല

uploads/news/2025/06/786713/CPI.jpg

ആലപ്പുഴ: കടുത്ത വിഭാഗീയതയെ തുടര്‍ന്ന് ആലപ്പുഴ സിപിഐ യില്‍ മണ്ഡലം പ്രതിനിധികളെ തീരുമാനിക്കാനാകതെ സമ്മേളനം പിരിഞ്ഞു. മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിലുള്ള യോഗമാണ് തര്‍ക്കത്തെയും വാക്കേറ്റത്തെയും തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയത്.

ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന മണ്ഡലം കമ്മറ്റിയാണ് വിഭാഗീയതയെ തുടര്‍ന്ന് മന്ത്രി തന്നെ ഇടപെട്ട് നിര്‍ത്തി വെച്ചത്. പ്രതിനിധി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം പൊട്ടിത്തെറിയായി മാറുകയായിരുന്നു. സെപ്തംബറില്‍ ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ മന്ത്രി പി പ്രസാദും പ്രതിനിധികളും തമ്മില്‍ വാക്കേറ്റമുണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

വിഭാഗീയത തുടര്‍ന്ന് മത്സരം പാടില്ല എന്ന് സംസ്ഥാനനേതൃത്വം പ്രാദേശിക ഘടകത്തിന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന വിഷയം വന്നപ്പോള്‍ നിര്‍ദേശിച്ച ചില പേരുകളുമായി ബന്ധപ്പെട്ട് തര്‍ക്കം തുടങ്ങുകയായിരുന്നു.

തര്‍ക്കം നിയന്ത്രിക്കാന കഴിയാതെ വന്നതോടെ സമ്മേളനം പൂര്‍ത്തിയാക്കാന്‍ പോലുമാകാതെ മന്ത്രി സമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നുണ്ട്.

Ads by Google
Wednesday 18 Jun 2025 09.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google