Monday, March 23, 2026 Last Updated 12 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 08.11 AM

ബീഹാറില്‍ ഇടമിന്നലില്‍ 13 മരണം ; നാലുലക്ഷം രൂപ അടിയന്തിരമായി നല്‍കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

uploads/news/2025/06/786665/lightening.jpg

ബക്‌സര്‍: കനത്ത മഴ തുടരുന്ന ബീഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ ജില്ലകളില്‍ മിന്നലാക്രമണത്തില്‍ 13 പേര്‍ മരണമടഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജീവന്‍ നഷ്ടപ്പെട്ടതില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബക്സര്‍, വെസ്റ്റ് ചമ്പാരന്‍, കതിഹാര്‍, കൈമൂര്‍, ലഖിസരായ്, സിതാമര്‍ഹി ജില്ലകളിലാണ് അപകടം.

ബക്സറില്‍ നാല് പേരും, വെസ്റ്റ് ചമ്പാരനില്‍ മൂന്നു പേരും, കതിഹാറില്‍ രണ്ടു പേരും, കൈമൂര്‍, ലഖിസരായി, സിതാമര്‍ഹി എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതവും ഇടിമിന്നലില്‍ മരിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ അടിയന്തരമായി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

'മോശമായ കാലാവസ്ഥയില്‍ പൂര്‍ണ്ണ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഇടിമിന്നലില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, ദുരന്തനിവാരണ വകുപ്പ് കാലാകാലങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. മോശം കാലാവസ്ഥയില്‍ വീടിനുള്ളില്‍ തന്നെ തുടരുക, സുരക്ഷിതരായിരിക്കുക,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

Ads by Google
Wednesday 18 Jun 2025 08.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google