Friday, March 27, 2026 Last Updated 17 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Jun 2025 07.55 AM

കണ്ണൂര്‍ നഗരത്തില്‍ ഇന്ന് രാവിലെയും ആള്‍ക്കാര്‍ക്ക് തെരുവ്‌നായയുടെ കടിയേറ്റു ; ചികിത്സ തേടിയെത്തിയത് 11 പേര്‍

uploads/news/2025/06/786663/dogbite.jpg

കണ്ണൂര്‍: തെരുവ്‌നായ ശല്യം കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന കണ്ണൂര്‍ നഗരത്തില്‍ ഇന്ന് രാവിലെയും ആള്‍ക്കാര്‍ക്ക് കടിയേറ്റു. 11 ലധികം പേരാണ് തെരുവ്‌നായയുടെ കടിയേറ്റ് ഇന്ന് രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരിക്കുന്നത്. പലര്‍ക്കും ഗുരുതരമായി പരിക്കേറ്റ അവസ്ഥയാണ്. പ്രായമായവരും സ്ത്രീകളും കുട്ടികളുമെല്ലാം ചികിത്സ തേടിയെത്തിയവരിലുണ്ട്.

ഇന്ന് രാവിലെയാണ് വീണ്ടും തെരുവ്‌നായ ശല്യം ഉണ്ടായിരിക്കുന്നത്. പ്രഭാത സവാരിക്കിറങ്ങിയവര്‍, റെയില്‍വേ, ബസ് സ്‌റ്റേഷന്‍ പരിധികളില്‍ എത്തിയവര്‍ക്കും കടിയേറ്റു. കണ്ണൂരിലെ പുതിയ ബസ് സ്റ്റാന്റ്, പ്രഭാത് ജംഗ്ഷന്‍, റെയിവേ സ്‌റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ആള്‍ക്കാര്‍ക്ക് കടിയേറ്റത്. ഈ ഭാഗങ്ങളില്‍ അലഞ്ഞുതിരിയുന്ന നായ്ക്കൂട്ടം ആള്‍ക്കാര്‍ക്ക് നേരെ പാഞ്ഞടുക്കുകായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വന്നവര്‍ക്കും കടിയേറ്റിരിക്കുകയാണ്. ഇന്നലെ 56 പേരാണ് തെരുവ്‌നായ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്.

ഇന്നലെ ആക്രമിച്ച നായ ചത്തതായി കണ്ടെത്തിയെങ്കിലും പുതിയ ആക്രമണം പിറ്റേന്ന് തന്നെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ആശങ്കയായി മാറിയിട്ടുണ്ട്. ഏറ്റവും തിരക്കുള്ളിടത്താണ് നായയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. സാരമായി പരിക്കേറ്റവരും ഇരകളിലുണ്ട്. വിരലുകള്‍ കടിച്ചുപറിച്ച നിലയിലാണ്. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ട സാഹചര്യത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനും ജില്ലാപഞ്ചായത്തും പരസ്പരം പഴിചാരുകയാണ്. ഇന്നലെയും 56 പേര്‍ക്ക് കടിയേറ്റത് ഇന്ന് ആക്രമണം ഉണ്ടായ അതേ ഭാഗത്ത് തന്നെയായിരുന്നു.

ഇന്നലെ രാവിലെ 11.30 യോടെയായിരുന്നു തെരുവ് നായ ആക്രമണം ഉണ്ടായത്. എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ നായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നേടി. എല്ലാവരുടെയും കാലിനാണ് പരിക്കേറ്റത്. ആക്രമണം നടത്തിയ തെരുവ് നായയെ താവക്കരയില്‍ ചത്ത നിലയില്‍ കണ്ടെത്തി.

Ads by Google
Wednesday 18 Jun 2025 07.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google