Monday, March 23, 2026 Last Updated 2 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 08.24 PM

കനത്തമഴ ; കാസര്‍ഗോഡില്‍ സിപിഐഎം ബ്രാ‍ഞ്ച് ഓഫീസ് തകർന്നു

uploads/news/2025/06/786585/8.gif
photo - facebook

കാസര്‍ഗോഡ്: കനത്ത മഴയിൽ സിപിഎം ബ്രാ‍ഞ്ച് ഓഫിസ് തകർന്നു വീണു. പുത്തിഗെ ധർമത്തടുക്ക തലമുഗറിലെ സിപിഎം ബ്രാഞ്ച് ഓഫിസാണ് തകർന്നു വീണത്. ഇന്നലെ രാവിലെയാണ് ഓഫിസിന്റെ പിന്നിൽനിന്നു മണ്ണുനീങ്ങി ചുമരിൽ വിള്ളലുണ്ടായത്. മേൽക്കൂര തകരാനും തുടങ്ങി.

മണ്ണിടിയുന്നതറിഞ്ഞ് ഇവിടെയെത്തിയ പ്രദേശവാസികൾ നോക്കിനിൽക്കെ ഓഫീസ് പൂർണമായും നിലംപൊത്തുകയായിരുന്നു. കാരംസ് കളിക്കുന്നതിനു പത്തോളം കുട്ടികൾ നിത്യവും എത്തുന്ന സ്ഥലമാണിത്. അപകട സമയത്ത് ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. രണ്ടു ദിവസമായി കാസർകോട് ജില്ലയിൽ കനത്ത മഴയാണ്. താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി.

Ads by Google
Tuesday 17 Jun 2025 08.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google