Monday, March 23, 2026 Last Updated 2 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 01.30 PM

ഓണ്‍ലൈന്‍ വാതുവെയ്പ്പ് പ്ലാറ്റ്‌ഫോമുകള്‍ ; ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും ഇ.ഡി. നിരീക്ഷണത്തില്‍

uploads/news/2025/06/786550/urvashi.jpg

ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ക്രിക്കറ്റ് താരങ്ങളേയും സിനിമാ രംഗത്തെ പ്രമുഖരേയും കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. നിരോധിത വാതുവയ്പ്പ് പ്ലാറ്റ്ഫോമുകളുമായുള്ള പ്രമോഷണല്‍ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ഭജന്‍ സിംഗ്, യുവരാജ് സിംഗ്, സുരേഷ് റെയ്ന, നടന്‍ സോനു സൂദ്, നടി ഉര്‍വശി റൗട്ടേല എന്നിവരെ ഇ.ഡി. ചോദ്യം ചെയ്തു.

ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) നിയമം, ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, ബിനാമി ഇടപാട് നിയമം എന്നിവയും കൂടാതെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും നല്‍കുന്ന ഉപദേശങ്ങളും ഉള്‍പ്പെടെയുള്ള ഒന്നിലധികം ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിക്കുന്നെന്ന കുറ്റത്തിലാണ് അന്വേഷണം. ഹര്‍ഭജന്‍ സിങ്ങിന്റെയും സുരേഷ് റെയ്നയുടെയും മാധ്യമ പ്രതിനിധികള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു.

യുവരാജ് സിംഗ്, സോനു സൂദ്, ഉര്‍വ്വശി റൗട്ടേല എന്നിവരും പ്രതികരിച്ചിട്ടില്ല. പ്ലാറ്റ്ഫോമുകള്‍ പലപ്പോഴും നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമുകളായി സ്വയം പ്രമോട്ട് ചെയ്യാറുണ്ടെങ്കിലും ഇവ പലപ്പോഴും രം ചൂതാട്ട പ്രവര്‍ത്തനങ്ങളായി മാറുന്നെന്നാണ് ആക്ഷേപം.

ഈ പ്ലാറ്റ്ഫോമുകളിലെ ഇടപാടുകള്‍ ട്രാക്ക് ചെയ്യുന്ന ഇ.ഡി. ഉദ്യോഗസ്ഥര്‍ ബിനാമി, തട്ടിപ്പ് അക്കൗണ്ടുകള്‍ പതിവായി ഉപയോഗിക്കുന്നതായി കണ്ടെത്തി, മിക്കതും ഏതാനും മണിക്കൂറുകള്‍ മാത്രം സജീവമായി അവശേഷിക്കുന്നു. അധികാരികള്‍ വെര്‍ച്വല്‍ പേയ്മെന്റ് വിലാസങ്ങള്‍ ഫ്‌ലാഗ് ചെയ്യുകയും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഡാറ്റ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന സമയം, ഫണ്ടുകള്‍ സാധാരണഗതിയില്‍ പിന്‍വലിക്കുകയോ റീഡയറക്ടുചെയ്യുകയോ ചെയ്യും.

Ads by Google
Tuesday 17 Jun 2025 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google