Monday, March 23, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Jun 2025 11.53 AM

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് കൊട്ടിക്കലാശം ; വ്യാഴാഴ്ച വിധിയെഴുത്തിനായി പോകും

uploads/news/2025/06/786539/election-ink.gif

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ഇന്ന് പാര്‍ട്ടികളുടെ കൊട്ടിക്കലാശം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ക്വര്‍ട്ടര്‍ ഫൈനലായി പരിഗണിക്കാവുന്ന നിലമ്പൂരില്‍ പരസ്യപ്രചാരണങ്ങള്‍ ഇന്നവസാനിക്കും. വ്യാഴാഴ്ചയാണ് നിലമ്പൂര്‍ ജനത വോട്ടെടുപ്പിലേക്ക് പോകുക. നഗരത്തിലെ മുന്ന് വിവി സ്ഥലങ്ങളിലായിരിക്കും മൂന്ന് പാര്‍ട്ടികളും പരസ്യപ്രചാരണം അവസാനിപ്പിക്കുക.

വൈകിട്ട് ആറ് മണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക. കൊട്ടിക്കലാശം ഇന്ന് അവസാനിക്കുന്നതോടെ നാളെ നിശബ്ദ പ്രചാരണമാണ്. നാളെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിക്കാനാകും സ്ഥാനാര്‍ത്ഥികളുടെ ശ്രമം. നിലമ്പൂര്‍ മുന്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി വി അന്‍വര്‍ കൊട്ടിക്കലാശത്തിന് ഉണ്ടായേക്കില്ല. ഈ സമയം കൂടി വീടുകള്‍ കയറി പ്രചാരണം നടത്താനാണ് അന്‍വറിന്റെ പദ്ധതി.

ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിന് ഒരുങ്ങുമ്പോള്‍ കനത്ത സുരക്ഷാ സന്നാഹമാണ് പോലീസും ഒരുക്കുന്നത്. നിലമ്പൂര്‍ മേഖലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ 7 ഡിവൈഎസ്പിമാര്‍, 21 ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പടെ മൊത്തം 773 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

Ads by Google
Tuesday 17 Jun 2025 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google