Monday, March 23, 2026 Last Updated 40 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Jun 2025 06.39 PM

ആർഎസ്എസ് അവതരിപ്പിച്ചത് കാവിക്കൊടിയേന്തി സിംഹപ്പുറത്ത് ഇരിക്കുന്ന സ്ത്രീയെ, ആ ഭാരതാംബയെ ഇന്ത്യക്ക് അറിയില്ല’: ബിനോയ്‌ വിശ്വം

binoy viswam

രാജ്ഭവനുമായി അകാരണ സംഘർഷം സിപിഐ ആഗ്രഹിക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർഎസ്എസ് അവതരിപ്പിച്ച ഭാരതാംബയെ ഇന്ത്യക്ക് അറിയില്ല. ആർഎസ്എസ് അവതരിപ്പിച്ചത് കാവി കൊടിയേന്തി സിംഹപ്പുറത്ത് ഇരിക്കുന്ന സ്ത്രീയെ. അതിലെ ഭൂപടം ഇന്ത്യയുടേത് അല്ല. ഭാരതാംബ ചിത്രം മാറ്റാനുള്ള രാജ്ഭവൻ നിലപാടിനെ സ്വാഗതം ചെയ്യുന്നു.
സിംഹത്തിന്റെ പുറത്തുള്ള സ്ത്രീയാണത്. ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം, അങ്ങനെയുള്ള ഭാരതാംബ സങ്കല്‍പ്പത്തെ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലെന്നും ആ ഭാരതാംബ തന്നെ വേണമെന്ന് ശാഠ്യം പിടിക്കാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ആര്‍എസ്എസിന്റെ ഭാരതാംബ സങ്കല്‍പ്പത്തെ വണങ്ങാത്തത് കൊണ്ടാണ് ഗവര്‍ണര്‍ ജൂണ്‍ അഞ്ചിനെ അവഗണിച്ചതെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഹിറ്റ്ലര്‍ ഭരിച്ച ജര്‍മനിയെ കണ്ട് പഠിക്കണമെന്നാണ് സവര്‍ക്കര്‍ പറഞ്ഞത്. അതുകണ്ട് പഠിക്കല്‍ കമ്മ്യൂണിസ്റ്റ് വഴിയല്ല. ഇത് ഇന്ത്യയുടെ പാഠമല്ലെന്നും ആ പാഠങ്ങള്‍ ആര്‍എസ്എസ് പഠിച്ചാല്‍ മതിയെന്നും ആര്‍എസ്എസിന് പ്രത്യേക നിറത്തിലുള്ള ഭാരതാംബ ആകാം എന്നും ബിനോയ് വിശ്വം നേരത്തെ വിമര്‍ശിച്ചിരുന്നു.

Ads by Google
Monday 16 Jun 2025 06.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google