Monday, March 23, 2026 Last Updated 37 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Jun 2025 01.01 PM

ഡിഡിസിയില്‍ ഗ്രൂപ്പിസം കളിക്കുന്നെന്ന് ആരോപണം ; കോട്ടായി മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നു

uploads/news/2025/06/786418/cpm.gif

പാലക്കാട്: വര്‍ഗ്ഗീയശക്തികളുമായി ബന്ധമുണ്ടാക്കുന്നു എന്ന ആരോപണത്തില്‍ മുന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പ്രവര്‍ത്തകരും സിപിഎമ്മിലേക്ക്. പാലക്കാട് കോട്ടായി മണ്ഡലം പ്രസിഡന്റ് മോഹന്‍കുമാറും ഏതാനും ചില ഭാരവാഹികളുമാണ് സിപിഎമ്മിന്റെ ഭാഗമായത്. ഇന്ന് പ്രതികൂല കാലാവസ്ഥയില്‍ പാലക്കാട്ടെ സിപിഎം ഓഫീസില്‍ എത്തിയായിരുന്നു ഇവര്‍ സിപിഎമ്മിന്റെ ഭാഗമായത്.

പാലക്കാട് കോണ്‍ഗ്രസില്‍ ഡിസിസി തന്നെ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പിസം കൊണ്ടുവരാന്‍ ശ്രമിക്കുന്നെന്നും വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നെന്നും ഇക്കാര്യം ദേശീയനേതൃത്വത്തെ വരെ അറിയിച്ചിട്ടും കാര്യമായി ശ്രദ്ധിക്കുന്നില്ലെന്നുമാണ് സിപിഎമ്മില്‍ ചേര്‍ന്നവരുടെ ആരോപണം. വര്‍ഗ്ഗീയശക്തികളുമായി കുട്ടുചേര്‍ന്ന് വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമം നടത്തുന്നെന്നും ഈസാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നതെന്നും പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ ഏതാനും ഭാരവാഹികള്‍ മാത്രമാണ് സിപിഎമ്മില്‍ ചേരുന്നതെന്നും വരും ദിവസങ്ങളില്‍ കൂടുതല പേര്‍ വരുമെന്നുമാണ് ഇവര്‍ പറയുന്നത്. തനിക്ക് പിന്നാലെ സ്ത്രീകളും കുട്ടികളുമായി 300 ലധികം പേര്‍ പാര്‍ട്ടിവിടുമെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പൂര്‍ണ്ണമായും വര്‍ഗ്ഗീയതയുടെ പിടിയിലാണെന്നും പാലക്കാട് കോണ്‍ഗ്രസില്‍ അഗ്നിപര്‍വ്വതം പൊട്ടാന്‍ പുകഞ്ഞു നില്‍ക്കുകയാണെന്നും മോഹന്‍കുമാര്‍ പറയുന്നു. പത്തനംതിട്ടയില്‍ നിന്നും വന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട്ടെ കോണ്‍ഗ്രസുകാര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനാകുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് ദുര്‍ബ്ബലപ്പെട്ടുപോയെന്ന് സിപിഎമ്മും ആരോപിച്ചൂ.

Ads by Google
Monday 16 Jun 2025 01.01 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google