Monday, March 23, 2026 Last Updated 37 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Jun 2025 06.37 PM

പമ്പയിലും സന്നിധാനത്തും കനത്ത മഴ; പമ്പാ സ്‌നാനത്തിന് നിയന്ത്രണം

bathing

പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് പമ്പാ നദിയില്‍ ഇറങ്ങുന്നതിന് താല്‍ക്കാലിക വിലക്ക്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പ, ത്രിവേണി സ്‌നാനത്തിന് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. ത്രിവേണിയിലെ പാര്‍ക്കിങ്ങിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പമ്പയിലും ശബരിമല സന്നിധാനത്തും ശക്തമായ തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ മല കയറുന്നവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നിരിക്കുകയാണ്. മിഥുനമാസ പൂജകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 19 ന് രാത്രി 10 മണിക്ക് നടയടയ്ക്കും.

ജാഗ്രതാ നിര്‍ദേശം

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അച്ചന്‍കോവില്‍, മണിമല എന്നീ നദികളുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു.

Ads by Google
Sunday 15 Jun 2025 06.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google