Monday, March 23, 2026 Last Updated 39 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Jun 2025 07.20 PM

ഒറ്റത്തവണ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി; DGCA നിർദ്ദേശങ്ങൾ പാലിച്ച് എയർ ഇന്ത്യ

dgca, air india

ഡിജിസിഎ നിർദ്ദേശങ്ങൾ പാലിച്ച് എയർ ഇന്ത്യ. ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ ഒറ്റത്തവണ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതായി എയർ ഇന്ത്യ. 9 വിമാനങ്ങളിലാണ് സുരക്ഷ പരിശോധനകൾ നടത്തിയത്. ബാക്കിയുള്ള 24 വിമാനങ്ങളിലും സുരക്ഷാ പരിശോധനകൾ ഉടൻ പൂർത്തിയാക്കും. ബോയിങ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങൾക്ക് സുരക്ഷ വിലയിരുത്തൽ വേണമെന്ന് വ്യോമയാന മന്ത്രി ആവശ്യപ്പെട്ടിരുന്നു.

ബോയിങ് 787 ശ്രേണിയിൽപ്പെട്ടവിമാനങ്ങളിൽ അധികസുരക്ഷ പരിശോധന നടത്താൻ നിർദേശം നൽകിയതായി വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു. വ്യോമസുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും എയർ ഇന്ത്യയോട് അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Ads by Google
Saturday 14 Jun 2025 07.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google