Monday, March 23, 2026 Last Updated 39 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Jun 2025 01.53 PM

അഹമ്മദാബാദ് വിമാനാപകടം : മരണസംഖ്യ 274 ലേക്ക് ഉയര്‍ന്നു ; അപകടകാരണം കണ്ടെത്താന്‍ ശ്രമം തുടരുന്നു

uploads/news/2025/06/786145/deathtoll.jpg

ന്യൂഡല്‍ഹി: ഈ ആഴ്ച ആദ്യം അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ഉള്‍പ്പെട്ട ഇന്ത്യയിലെ ഏറ്റവും മാരകമായ വിമാനാപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഡിഎന്‍എ പരിശോധനകളും തെരച്ചിലുകളും ഊര്‍ജ്ജിതമാക്കിയതോടെ മരണസംഖ്യ 274 ലേക്ക് ഉയര്‍ന്നിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരില്‍ വിമാനയാത്രക്കാരും ജീവനക്കാരും നിലത്തുണ്ടായിരുന്ന പ്രദേശവാസികളും ഉള്‍പ്പെടുന്നു.

വ്യാഴാഴ്ച അഹമ്മദാബാദില്‍ നിന്ന് ലണ്ടന്‍ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ തകര്‍ന്ന വിമാനത്തില്‍ 230 യാത്രക്കാരും രണ്ട് പൈലറ്റുമാരും 10 ക്രൂ അംഗങ്ങളും ഉള്‍പ്പെടെ 242 പേരുണ്ടായിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

മേഘനിനഗര്‍ ഏരിയയിലെ ബിജെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന 10 ഡോക്ടര്‍മാരും അവരുടെ ബന്ധുക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ പരിക്കേറ്റ 24 എംബിബിഎസ് വിദ്യാര്‍ഥികള്‍ ഇപ്പോഴും ചികിത്സയിലാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായും നൂറിലധികം തൊഴിലാളികളും 40 എഞ്ചിനീയര്‍മാരും അവശിഷ്ടങ്ങള്‍ പരിസരത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

വ്യാഴാഴ്ച, ഉച്ചയ്ക്ക് 1.30 ഓടെ പറന്നുയര്‍ന്ന ഉടന്‍ വിമാനം ഉയരം നഷ്ടപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. തീയണയ്ക്കുന്നതിന് മുമ്പ് അത് മെഡിക്കല്‍ കോളേജിന്റെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് ഇടിച്ചുകയറുകയും കട്ടിയുള്ള കറുത്ത പുക അന്തരീക്ഷത്തില്‍ പരക്കുകയും ചെയ്തു. പറന്നുയര്‍ന്ന ഉടന്‍ തന്നെ പൈലറ്റ് 'മെയ്ഡേ' ദുരന്ത കോള്‍ പുറപ്പെടുവിച്ചതായി അഹമ്മദാബാദിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു. വെള്ളിയാഴ്ച മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു.

Ads by Google
Saturday 14 Jun 2025 01.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google