Thursday, March 19, 2026 Last Updated 11 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Jun 2025 12.03 PM

ഹാപ്പി ബെര്‍ത്ത് ഡേ സുചി; പ്രിയതമയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍

mohanlal
photo-www.facebook.com/ActorMohanlal

ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍. സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ ആശംസ. ‘പ്രിയപ്പെട്ട സുചിക്ക് പിറന്നാള്‍ ആശംസകള്‍’ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹം. തമിഴ് സിനിമാ നിര്‍മാതാവായ കെ. ബാലാജിയുടെ മകളാണ് സുചിത്ര.
മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തിന് താഴെ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്.

അച്ഛന് പിന്നാലെ മകള്‍ വിസ്മയയും അമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തി. ‘അവിശ്വസനീയയായ ഈ വനിതയ്ക്ക് ജന്മദിനാശംസകള്‍. അമ്മാ അകത്തും പുറത്തും ഒരുപോലെ സുന്ദരിയാണ് നിങ്ങള്‍ ലവ് യൂ അമ്മ ’സുചിത്രയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് വിസ്മയ കുറിച്ചു.

മേയ് 21-നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. കുടുംബമൊന്നിച്ച് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം മകള്‍ വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. മോഹന്‍ലാലും സുചിത്രയും പ്രണവും വിസ്മയയും ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷിച്ചത്.

Ads by Google
Tuesday 03 Jun 2025 12.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google