Thursday, March 19, 2026 Last Updated 2 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 02.38 PM

‘‘കൈ കോടുത്ത്...കൈ വീശി...കൈ അടിച്ച്...കൈ കോർത്ത്...കൈ കൂപ്പി....’’ പ്രചരണത്തിലെ റോഡ് ഷോ ദൃശ്യങ്ങള്‍ പങ്കിട്ട് രമേഷ് പിഷാരടി; പിഷാ‘റെഡി’യെന്ന് കമന്റ്

ജന്മനാട്ടില്‍ കന്നിയങ്കത്തിന് ഒരുങ്ങിയിരിക്കുകയാണ് പ്രേക്ഷകരുടെ പ്രിയതാരം രമേഷ് പിഷാരടി. ഇപ്പോഴിതാ തന്റെ റോഡ് ഷോയിലെ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് താരം.
Ramesh Pisharody, Ramesh Pisharody as UDF candidate in Palakkad
Ramesh Pisharody road show campaign (Image Source: Instagram)

മിമിക്രി വേദികളില്‍ നിന്ന് മിനിസ്ക്രീനിലേക്കും അവിടെ നിന്ന് ബിഗ്സ്ക്രീനിലേക്കും എത്തി പ്രേക്ഷകരു​ടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. സ്റ്റേജ് കലാകാരനില്‍ നിന്ന് നടനിലേക്കും സംവിധായകനിലേക്കും താരം വളര്‍ന്നത് പ്രേക്ഷകരുടെ കൈയടി നേടിക്കൊണ്ടാണ്.
കുറച്ചധികം നാളുകളായി രമേഷ് പിഷാരടി ഇലക്ഷനില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ കേട്ടിരുന്നു. അങ്ങനെ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ക്കവസാനം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരരംഗത്തിറങ്ങുകയാണ് താരം. ഇക്കഴിഞ്ഞ ദിവസം താരം തന്നെ ​തന്റെ ​സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രേക്ഷകരുമായി ഈ സന്തോഷം പങ്കിട്ടിരുന്നു.
ഇപ്പോഴിതാ ജന്മനാട്ടിൽ കന്നിയങ്കത്തിനിറങ്ങുന്ന രമേഷ് പിഷാരടി ആത്മവിശ്വാസത്തോടെ പ്രചാരണത്തിന് തുടക്കമിട്ടതിന്റെ സ​ന്തോഷം പങ്കിടുകയാണ്. ആരാധകരെയും ജനങ്ങളെയും ആവേശത്തിലാഴ്ത്തിയ റോഡ് ഷോയുടെ ദൃശ്യങ്ങളാണ് രമേഷ് പിഷാരടി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ‘ക്യാപ്ഷന്‍ സിംഹം’ എന്നറിയപ്പെടുന്ന താരം തന്റെ റോഡ് ഷോയിലെ ദൃശ്യങ്ങള്‍ക്കും മികച്ച അടിക്കുറിപ്പാണ് നല്‍കിയിരിക്കുന്നത്.
‘‘കൈ കോടുത്ത്... കൈ വീശി...കൈ അടിച്ച്...കൈ കോർത്ത്...കൈ കൂപ്പി...ഇവിടെ പാലക്കാട്‌...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ റോഡ് ഷോയുടെ ചിത്രങ്ങള്‍ രമേഷ് പിഷാരടി പങ്കിട്ടിരിക്കുന്നത്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന് ആശംസ കമന്റുകള്‍ പോസ്റ്റിനു താഴെ നല്‍കുന്നുണ്ട്. വലിയ ജനാവലിയാണ് തങ്ങളുടെ പ്രിയതാരത്തെ കാണാന്‍ തടിച്ചു കൂടിയിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. യുഡിഎഫിന് ജയം ഉറപ്പിക്കാമെന്ന സൂചനയാണ് രമേഷ് പിഷാരടിയുടെ ​​റോഡ് ഷോ നല്‍കുന്നത്. ​
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു. എല്ലാകാര്യങ്ങളിലും തനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും വിജയിച്ചാൽ അദ്ദേഹത്തെ പാലക്കാട് കൊണ്ടുവരുമെന്നും രമേഷ് പിഷാരടി പറഞ്ഞിരുന്നു.

Ads by Google
Thursday 19 Mar 2026 02.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google