Thursday, March 19, 2026 Last Updated 2 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Mar 2026 03.40 PM

‘പാലക്കാട് ജയിച്ചാല്‍ മമ്മൂട്ടിയെ കൊണ്ടുവരാമെന്ന വാഗ്ദാനം പിഷാരടി നൽകിയിട്ടുണ്ട്; പക്ഷേ രണ്ടാമത്തെ ഉറപ്പ് പറയാൻ എനിക്ക് ലജ്ജയുണ്ട്...’ ശാരദക്കുട്ടി

uploads/news/2026/03/831095/Untitled-4.jpg
Writer Sharadakutty on Ramesh Pisharody's comment (Image Source: Facebook)

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജന്മനാടായ പാലക്കാട് കന്നിയങ്കത്തിന് ഒരുങ്ങുകയാണ് സ്റ്റേജ് കലാകാരനും നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. മമ്മൂട്ടിയുടെ സന്തതസഹചാരിയായ രമേഷ് പിഷാരടി ഇക്കഴിഞ്ഞ ദിവസം താന്‍ ആരെയും നിര്‍ബന്ധിച്ച് പ്രചാരണത്തിന് ഇറക്കില്ലെങ്കിലും താന്‍ വിജയിച്ചാല്‍ മമ്മൂട്ടിയെ പാലക്കാട് എത്തിക്കുമെന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ പാലക്കാട് മണ്ഡലത്തിൽ ജയിച്ചാൽ അവിടെ നടൻ മമ്മൂട്ടിയെ കൊണ്ടുവരുമെന്ന യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിയുടെ പ്രസ്താവനയെ പരിഹസിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. ജയിച്ചാൽ കുഞ്ചാക്കോ ബോബനെ കൊണ്ടു വരാം ജയറാമിനെ കൊണ്ടു വരാം എന്നൊക്കെ പറയുന്നത് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കേട്ടിട്ടുണ്ടെന്നും അന്നൊന്നും മമ്മൂട്ടിയും മോഹൻലാലുമൊന്നും വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നതായി കേട്ടിട്ടില്ലെന്നും പിഷാരടിയുടെ രണ്ടാമത്തെ ഉറപ്പ് പറയാൻ തനിക്ക് ലജ്ജയുണ്ടെന്നും എസ് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
‘‘കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കേട്ടിട്ടുണ്ട് ജയിച്ചാൽ കുഞ്ചാക്കോ ബോബനെ കൊണ്ടു വരാം, ജയറാമിനെ കൊണ്ടു വരാം എന്നൊക്കെ.
മമ്മൂട്ടിയും മോഹൻലാലുമൊന്നും വാഗ്ദാനങ്ങളിൽ ഒതുങ്ങുന്നതായി കേട്ടിട്ടില്ല അന്നൊന്നും.
പക്ഷേ പാലക്കാട്ട് പിഷാരടി മമ്മൂട്ടിയെ കൊണ്ടുവരാമെന്ന വലിയ വാഗ്ദാനം നൽകിയിട്ടുണ്ട്. പിഷാരടിയുടെ രണ്ടാമത്തെ ഉറപ്പ് പറയാൻ എനിക്ക് ലജ്ജയുണ്ട്...എന്തായാലും പഞ്ചായത്തിൽ കുരുവി ജയിച്ചാൽ പൊന്നോണം നാടാകെ...’’ എന്നാണ് ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനു താഴെ നിശിതമായി വിമര്‍ശിച്ചും പിന്തുണച്ചും നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്.

Ads by Google
Thursday 19 Mar 2026 03.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google