രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍ 2 തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.രണ്‍വീര്‍ സിങിനെ കൂടാതെ സഞ്ജയ് ദത്ത്, ആര്‍. മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നടന്‍ അല്ലു അര്‍ജുന്‍ ആദ്യ ദിവസം തന്നെ ചിത്രം കാണുകയും എക്‌സിലൂടെ തന്റെ റിവ്യൂ പങ്കുവെയ്ക്കുകയും ചെയ്തു.
ഓരോ ദേശസ്‌നേഹിക്കും അഭിമാനം നല്‍കുന്ന നിമിഷങ്ങള്‍ ചിത്രത്തിലുണ്ടെന്നും ഒരുപാട് ഭാഗങ്ങള്‍ കണ്ട് ആവേശത്തോടെ കൈയടിക്കാന്‍ തോന്നിയെന്നും അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചു. നടന്‍ ആര്‍.മാധവന്റെയും രണ്‍വീര്‍ സിങിന്റെയും പ്രകടനത്തെയും താരം പ്രശംസിച്ചു.
ഇപ്പോള്‍ അല്ലു അര്‍ജുന്റെ വാക്കുകള്‍ക്ക് മറുപടിയായി സമുഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന്‍ ആര്‍. മാധവന്‍. 'ഞാന്‍ അങ്ങേയറ്റം വിനീതനാകുന്നു, ഈ വാക്കുകള്‍ എന്നെ വളരെയധികം സ്പര്‍ശിക്കുകയും ആവേശം നല്‍കുകയും ചെയ്യുന്നു. എന്റെ പ്രിയ സഹോദരാ, നിങ്ങളില്‍ നിന്ന് ഇത്തരമൊരു അഭിനന്ദനം വരുന്നത് വലിയ കാര്യമാണ്. നിങ്ങളുടെ എല്ലാ സിനിമകളും നിങ്ങളുടെ കഴിവിനോടുള്ള തികഞ്ഞ വിസ്മയത്തോടെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. ആ ബഹുമാനം പരസ്പരമുണ്ടെന്ന് അറിയുന്നതില്‍ അതിയായ സന്തോഷം. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്റെ ജീവിതത്തിലെയും കരിയറിലെയും ഈ സുപ്രധാന ഘട്ടത്തില്‍ ഓണ്‍ലൈനില്‍ വന്ന ആദ്യത്തെ റിവ്യൂ നിങ്ങളുടെ ഭാഗത്തുനിന്നായത് എനിക്ക് വളരെ വളരെ സ്‌പെഷ്യല്‍ ആണ്'', എന്നാണ് മാധവന്റെ വാക്കുകള്‍.
I’m so humbled touched and hyper motivated. This means so much coming from you, my dear brother I have watched all your films with complete awe of your abilities. And so it’s a fantastic feeling to know how mutual it is. God bless you .. and this being the first review online is… https://t.co/aHv3010Z7T— Ranganathan Madhavan (@ActorMadhavan) March 18, 2026