Tuesday, March 24, 2026 Last Updated 51 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 08.09 PM

രാജന്‍ പൂരം ആസ്വദിച്ചിട്ടില്ല, കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാന്‍ അഗ്രഹിക്കുന്നു; മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നന്ദി'

pooram

തൃശൂര്‍: തൃശൂര്‍ പൂരം ഗംഭീരമാക്കാന്‍ പ്രവര്‍ത്തിച്ച മന്ത്രി കെ രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കാന്‍ അഗ്രഹിക്കുന്നെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി (SURESH GOPI). മന്ത്രി രാജന്‍ ഒരു മിനിറ്റ് പോലും പൂരം ആസ്വദിച്ചിട്ടില്ല. അദ്ദേഹം ഓടി നടന്ന് കാര്യങ്ങള്‍ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത തൊഴിലാളികളെ ആദരിക്കുന്ന ശുചിത്വ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ്‌ഗോപി. എ

എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതുകൊണ്ട് അഹിതങ്ങള്‍ ഒന്നുമുണ്ടാകാതെ പൂരം ഇത്തവണ ഗംഭീരമായി നടത്താന്‍ സാധിച്ചെന്നും സുരേഷ്‌ഗോപി പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍ വാസവനും ഓരോ കാര്യങ്ങളിലും ഇടപെട്ട് മനസിലാക്കി പ്രവര്‍ത്തിച്ചുവെന്നും തൃശൂര്‍കാര്‍ക്കും മലയാളികള്‍ക്കും വേണ്ടി മന്ത്രിമാര്‍ക്ക് നന്ദി പറയുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

Ads by Google
Friday 30 May 2025 08.09 PM
YOU MAY BE INTERESTED
Ads by Google
Ads by Google