Tuesday, March 24, 2026 Last Updated 30 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 08.16 PM

'ഞാൻ മാഷെ ചോറാണ് തിന്നുന്നത്, പാർട്ടിയുടെ ചോറല്ല'; UDFതിരഞ്ഞെടുപ്പ് കൺവെന്‍ഷനിൽ TK ഗോവിന്ദനൊപ്പം ഭാര്യ രമണിയും

t-k-govindan
photo - facebook

കണ്ണൂര്‍: സിപിഐഎം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗവും പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദന്റെ ഭാര്യയുമായ കെ പി രമണി യുഡിഎഫ് വേദിയില്‍. തളിപ്പറമ്പ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലാണ് കെ പി രമണി എത്തിയത്. തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ ടി കെ ഗോവിന്ദനാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. മുന്‍ മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുന്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കൂടിയാണ് കെ പി രമണി.

ടി കെ ഗോവിന്ദനെ ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണക്കാനായി താനെത്തിയതെന്ന് കെ പി രമണി മാധ്യമങ്ങ​​​ളോട്‌ പറഞ്ഞു. 'ടി കെ ഗോവിന്ദന്‍ മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയില്‍ നടക്കുന്നു. ഞാന്‍ മാഷെ ചോറാണ് തിന്നുന്നത്, പാര്‍ട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വര്‍ഷമായി ഈ പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാന്‍ പറ്റിയില്ല', കെ പി രമണി പറഞ്ഞു.

തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ പങ്കാളി പി കെ ശ്യാമളയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി വ്യക്തമാക്കിയാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്. താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Monday 23 Mar 2026 08.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google