Monday, March 23, 2026 Last Updated 6 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Mar 2026 08.42 PM

കണ്ടത് മഞ്ഞുമലയുടെ അറ്റം മാത്രം',ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ പിന്നാലെ ഇസ്രയേൽ ആക്രമണം

ഇറാനിലെ സർക്കാർ മാധ്യമമായ ഐആർഐബി ന്യൂസ് പുറത്തുവിട്ട വീഡിയോയിൽ ഒരു ഭൂഗർഭ കേന്ദ്രത്തിൽ നിരനിരയായി മിസൈലുകൾ സൂക്ഷിച്ചിരിക്കുന്നത് ദൃശ്യമാണ്
iceberg, iran

ഭൂമിക്കടിയിലെ മിസൈൽ ശേഖരം കാണിച്ച് ഇറാൻ. ഇറാൻ തങ്ങളുടെ ഒരു വലിയ ഭൂഗർഭ സൈനിക കേന്ദ്രത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഇറാന്റെ സൈനിക ശേഷി പൂർണ്ണമായി തകർത്തുവെന്ന അമേരിക്കൻ വാദം തള്ളിക്കളയാനാണ് ഈ നീക്കം. ഇറാനിലെ സർക്കാർ മാധ്യമമായ ഐആർഐബി ന്യൂസ് പുറത്തുവിട്ട വീഡിയോയിൽ ഒരു ഭൂഗർഭ കേന്ദ്രത്തിൽ നിരനിരയായി മിസൈലുകൾ സൂക്ഷിച്ചിരിക്കുന്നത് ദൃശ്യമാണ്. രാജ്യത്തിന്റെ രഹസ്യ ആയുധപ്പുരയുടെ ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്നാണ് ഇറാൻ ആയുധ ശേഖരത്തെ വിശേഷിപ്പിച്ചത്.

ഈ ശക്തിപ്രകടനത്തിന് പിന്നാലെയാണ് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് പുതിയ ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടത്. 'ട്രൂ പ്രോമിസ് 4' എന്ന പേരിലുള്ള പ്രതികാര നടപടിയുടെ 75-ാം ഘട്ടമാണിതെന്ന് ഇറാൻ വിശദമാക്കുന്നത്. പ്രസ് ടിവി റിപ്പോർട്ട് അനുസരിച്ച് ഇസ്രയേലി സൈനിക കേന്ദ്രങ്ങളും സൗദി അറേബ്യയിലെ പ്രധാനപ്പെട്ട യുഎസ് സൈനിക താവളമായ 'യുഎസ് പ്രിൻസ് സുൽത്താൻ എയർ ബേസും' ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ പുതിയ ആക്രമണം.

കൊല്ലപ്പെട്ട കമാൻഡർമാരുടെ സ്മരണയ്ക്കായാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് ഐആർജിസി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ഇസ്രയേലും അമേരിക്കയും തുടരുന്ന ആക്രമണങ്ങൾക്ക് മറുപടിയാണിതെന്നും അവർ വ്യക്തമാക്കി.

Ads by Google
Monday 23 Mar 2026 08.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google