Tuesday, March 24, 2026 Last Updated 52 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Friday 30 May 2025 01.21 PM

നിലമ്പൂരില്‍ അന്‍വറിനെതിരേയുള്ള മത്സരമല്ല ; നവകേരളത്തിന് വേണ്ടിയുള്ള പോരാട്ടമെന്ന് എം സ്വരാജ്

uploads/news/2025/05/783822/swaraj.jpg

തിരുവനന്തപുരം: നിലമ്പൂരില്‍ എല്‍ഡിഎഫ് നടത്തുന്നത് പി.വി. അന്‍വറിനെതിരേയുള്ള പോരാട്ടമല്ലെന്നും അദ്ദേഹത്തെ കോണ്‍ഗ്രസ് കുഴിയില്‍ ചാടിക്കുകയായിരുന്നെന്നും എം.സ്വരാജ്. നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇറങ്ങുന്ന സ്വരാജ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇടതുപോരാട്ടം ഏതെങ്കിലും വ്യക്തിയ്ക്ക് എതിരേയല്ല. എതിര്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് എതിരേയാണ്. വികസിതരാഷ്ട്രത്തിന്റെ ലെവലിലേക്ക് കേരളത്തെ എത്തിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും പറഞ്ഞു. കേരളം ഭരിക്കാന്‍ നല്ലത് ഇടതുപക്ഷമാണെന്ന് വിചാരിക്കുന്നവരാണ് അധികവും. അതിന് കാരണം കേരളത്തില്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന വലിയ വികസനമാണ്. ഇത് നിലമ്പൂരിലും പ്രതിഫലിക്കും.

എല്‍ഡിഎഫിന്റെ ഭരണനേട്ടവും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നവര്‍ക്കെതിരേയുള്ള ജനവിധിയും ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഈ തെരഞ്ഞെടുപ്പ് എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിന് നാന്ദിയാകുമെന്നും പറഞ്ഞു. പി.വി. അന്‍വര്‍ നിലമ്പൂരിലെ ജനങ്ങള്‍ വിശ്വാസം അര്‍പ്പിച്ചു. അദ്ദേഹം അത് പാലിച്ചില്ല. കോണ്‍ഗ്രസ് അദ്ദേഹത്തെ കുഴിയില്‍ ചാടിച്ചു. ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കേരളത്തിലെ വികസനമാണ്. അതിന് ആവശ്യമായ വിലയിരുത്തല്‍ നിലമ്പൂരിലെ ജനങ്ങള്‍ രേഖപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരളത്തില്‍ ആരു മത്സരിക്കുന്നു എന്ന് നോക്കിയല്ല എല്‍ഡിഎഫ് നിലപാട് സ്വീകരിക്കുന്നത്. കേരളത്തെ മുമ്പോട്ട് കൊണ്ടുപോകുക എന്ന കാര്യം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് മുമ്പോട്ട് പോകുന്നത്. ഇടതു സ്ഥാനാര്‍ത്ഥി വൈകിയിട്ടില്ല. നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട ദിവസത്തിന് മുമ്പ് പ്രഖ്യാപിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ രീതി. നിലമ്പൂര്‍ പല തവണ വിജയിച്ചിട്ടുള്ള മണ്ഡലമാണ്. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയും കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരു അഭിപ്രായം ഉയര്‍ന്നുവരുന്നു. ജന്മനാട്ടില്‍ ആദ്യമായിട്ടാണ് സ്വരാജ് മത്സരിക്കാനെത്തുന്നത്.

Ads by Google
Friday 30 May 2025 01.21 PM
YOU MAY BE INTERESTED
Ads by Google
Ads by Google