Thursday, March 19, 2026 Last Updated 4 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 May 2025 08.22 AM

എവിടെയാണെന്നതിലല്ല, ആരൊക്കെ കൂടെയുണ്ടെന്നതാണ് പ്രധാനം; കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ടൊവിനോ

tovino thomas
photo-www.instagram.com/tovinothomas/

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറാണ് 'നരിവേട്ട'. മേയി 23ന് തിയേറ്റർ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ 1.75 കോടി നേടി മികച്ച ഓപ്പണിങാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ തിരക്കിൽ നിന്നൊക്കെ മാറി ടെൻഷനുകളൊന്നുമില്ലാതെ കളിച്ചു ചിരിച്ചിരിക്കുന്ന ടൊവിനോയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണ് ടൊവിനോ. ഭാര്യയും മക്കളും ഒപ്പമുള്ള യാത്രയിലെ രസകരമായ ചിത്രങ്ങൾ താരം തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. എവിടെയാണെന്നതിലല്ല, ആരൊക്കെ കൂടെയുണ്ടെന്നതാണ് പ്രധാനം' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ടൊവിനോ കുറിച്ചിരിക്കുന്നത്.

ചിത്രങ്ങൾക്കൊപ്പം തൻ്റെ കൈയ്യിൽ തത്തകളെ ബാലൻസ് ചെയ്ത് കളിപ്പിച്ചു കൊണ്ടിരിക്കുന്ന വീഡിയോയും ടൊവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഇവിടെ നമ്മളേയൊക്കെ ടിക്കറ്റിന് ക്യൂ നിർത്തിയിട്ട് പുള്ളി അവിടെ പക്ഷികളുമായി കളിക്കുവാ' എന്ന് ഒരു ആരാധകൻ കമൻ്റ് ചെയ്തിട്ടുണ്ട്. ഒപ്പം നിരവധി പേർ നരിവേട്ടയിലെ അഭിനയത്തെ പ്രശംസിക്കുന്നുമുണ്ട്.

Ads by Google
Tuesday 27 May 2025 08.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google