Friday, March 20, 2026 Last Updated 0 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 26 Apr 2025 03.14 PM

‘2 പേരില്‍ നിന്ന് 15 പേരിലേക്കെത്തി ;കരുണയുള്ളവരാക്കി, ഉള്ളതുകൊണ്ട് സന്തോഷിക്കാനും പഠിപ്പിച്ചു...’ അച്ഛനമ്മമാര്‍ക്ക് വിവാഹവാര്‍ഷികാശംസ നേര്‍ന്ന് ടൊവിനോ

uploads/news/2025/04/777808/Untitled-6.jpg
Tovino Thomas wedding anniversary wish for parents (Image Source: Instagram)

മലയാളികളുടെ പ്രിയ താരങ്ങളില്‍ മുന്‍പന്തിയിലാണ് ടൊവിനോ തോമസ്. സഹനായക വേഷങ്ങളിലൂടെ തുടങ്ങി പ്രണയനായകനായും പക്വതയുള്ള നായകവേഷങ്ങള്‍ അഭിനയിച്ചും ടൊവി മലയാളികളുടെ മനസ്സിലിടം നേടിയിട്ടുണ്ട്.
ഇപ്പോഴിതാ മാതാപിതാക്കളായ തോമസിനും ഷീലയ്ക്കും വിവാഹ വാർഷികാശംസകള്‍ നേരുകയാണ് ടൊവിനോ. ഹൃദയഹാരിയായ കുറിപ്പിനൊപ്പം അച്ഛന്റെയും അമ്മയുടെയും വിവാഹചിത്രങ്ങളടക്കമുള്ള ത്രോ ബാക്ക് ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 42 വർഷം മുമ്പായിരുന്നു അച്ഛന്റേയും അമ്മയുടേയും വിവാഹമെന്നും രണ്ട് പേരില്‍ തുടങ്ങിയ ജീവിതം ഇപ്പോള്‍ 15 പേരില്‍ എത്തിനില്‍ക്കുന്നുവെന്നും ടൊവിനോ കുറിച്ചു. തന്റെ ഏറ്റവും വലിയ സമ്പാദ്യം തന്റെ കുടുംബമാണെന്നും സ്നേഹിക്കാനും ചുറ്റുമുള്ള ലോകത്തേക്ക് കണ്ണുതുറയ്ക്കാനും ഉള്ളതുകൊണ്ട് സന്തോഷിക്കാനും വലിയ സ്വപ്നങ്ങള്‍ കാണാൻ പഠിപ്പിച്ചതിനും മാതാപിതാക്കള്‍ നന്ദി പറയുന്നുവെന്നും ടൊവിനോ കുറിച്ചു.
‘‘42 വർഷം പഴക്കമുള്ള ഒരു കഥ. രണ്ടുപേരിൽ തുടങ്ങി ഇപ്പോൾ 15 പേരി​ലേക്കെത്തി നില്‍ക്കുന്നു.
എന്റെ ഏറ്റവും വലിയ സമ്പാദ്യം, എന്റെ കുടുംബമാണ്. 42 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിനും, ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് കാര്യങ്ങൾ കൈമാറി തന്നതിനും അഭിനന്ദനങ്ങൾ... സ്നേഹിക്കാനും ജീവിക്കാനും, കരുണയുള്ളവരായിരിക്കാനും, ചുറ്റുമുള്ള ലോകത്തിലേക്ക് കണ്ണുകൾ തുറക്കാനും... നമുക്കുള്ളതിൽ സന്തുഷ്ടരായിരിക്കാനും, ആകുന്ന സമയത്ത് വലിയ സ്വപ്നങ്ങൾ കാണാനും ഞങ്ങൾ നിങ്ങളിൽ നിന്ന് പഠിച്ചു. ശരിക്കും അനുഗ്രഹീതനായി തോന്നുന്നു...’’ എന്നാണ് ടൊവിനോ കുറിച്ചത്.
സഹോദരങ്ങളായ ടിങ്സ്റ്റണും ധന്യക്കുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രങ്ങളും ടൊവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പം ഏറെ യാത്ര ചെയ്യാൻ ഇഷ്ടമുള്ള ടൊവിനോ അടുത്തിടെ അസർബെയ്ജാനില്‍ പോയിരുന്നു. നേരത്തെ ഫിൻലൻഡ് യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Saturday 26 Apr 2025 03.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google