Friday, March 20, 2026 Last Updated 25 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 20 Apr 2025 02.48 PM

‘പ്രിയപ്പെട്ട ലാലേട്ടന്’; മോഹന്‍ലാലിന് മെസിയുടെ ഓട്ടോഗ്രാഫ്

mohanlal
photo-www.instagram.com/mohanlal/

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന് ലോക ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഓട്ടോഗ്രാഫ്. മോഹന്‍ലാല്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകര്‍ക്കായി പങ്കുവെച്ചത്.

‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത് മോഹന്‍ലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്‌ബോളറാണ് അര്‍ജന്റീനന്‍ താരമായ ലയണല്‍ മെസി. രാജീവ് മാങ്ങോട്ടിലും രാജേഷ് ഫിലിപ്പുമാണ് ഈ നിമിഷം മോഹന്‍ലാലിനായി സമ്മാനിച്ചത്.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുളളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന് ആ നിമിഷങ്ങളില്‍ ഒന്ന് ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍ എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ഇതിഹാസം ലയണല്‍ മെസി ഒപ്പിട്ട ഒരു ജഴ്‌സി. അതാ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു.

മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാള്‍ക്ക് കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും , സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയമായ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി’ മോഹന്‍ലാല്‍ കുറിച്ചു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വം സിനിമയുടെ സെറ്റില്‍ എത്തിയാണ് ജഴ്‌സി ഇവര്‍ മോഹന്‍ലാലിന് കൈമാറിയത്. അപ്രതീക്ഷിതമായി ലഭിച്ച ഈ സമ്മാനം മോഹന്‍ലാലിന്റെ മാത്രമല്ല സത്യന്‍ അന്തിക്കാടിനെ അടക്കം അത്ഭുതപ്പെടുത്തി.

Ads by Google
Sunday 20 Apr 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google