Wednesday, March 25, 2026 Last Updated 11 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 10.10 AM

കേന്ദ്രസര്‍ക്കാരിനെ വാഴ്ത്തുന്ന ലേഖനം വെട്ടിലാക്കുന്നു ; ശശി തരൂരിനോട് ഹൈക്കമാന്റിന് കടുത്ത അതൃപ്തി

uploads/news/2025/04/773338/shashi-tharoor.gif

ന്യൂഡല്‍ഹി: തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ശശി തരൂര്‍ എംപിയുടെ നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് അതൃപ്തി. എന്നിരുന്നാലും കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് വരെ തരൂരിനെ വെറുതേവിട്ടേക്കുമെന്ന് സൂചന. തല്‍ക്കാലം പരസ്യപ്രതികരണത്തിലൂടെ കൂടുതല്‍ ചര്‍ച്ചകളിലേക്ക് വിഷയം കൊണ്ടുവരാതിനിക്കാനാണ് ഇപ്പോള്‍ നോക്കുന്നത്.

കോവിഡ് പ്രതിരോധകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാടിനെ അഭിനന്ദിച്ച് വിട്ട കുറിപ്പാണ് ഏറ്റവും പുതിയതായി ശശി തരൂര്‍ നടത്തിയിരിക്കുന്നത്. തരൂരിന്റെ നിലപാടുകള്‍ കേന്ദ്രത്തിന് എതിരായി എടുക്കുന്ന കോണ്‍ഗ്രസിന്റെ പോരാട്ടങ്ങളെ ബാധിക്കുന്നു എന്നാണ് ആക്ഷേപം. കൊവിഡ് കാലത്തെ വാക്സിന്‍ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്‍ന്നതായി തരൂര്‍ വീക്കില്‍ ലേഖനം എഴുതിയിരുന്നു.

കഴിഞ്ഞ ദിവസം ദി വീക്കില്‍ എഴുതിയ ലേഖനത്തിലായിരുന്നു കേന്ദ്രത്തെ പുകഴ്ത്തുന്ന ശശി തരൂരിന്റെ പരാമര്‍ശം. കൊവിഡ് കാലത്തെ വാക്സിന്‍ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്‍ന്നുവെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. കൊവിഡ് കാലത്ത് 100-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വാക്‌സിന്‍ മൈത്രി മികച്ച നയതന്ത്രം ആയിരുന്നെന്നും ഐക്യവും ഉത്തരവാദിത്വവും ഉയര്‍ത്തിക്കാട്ടുന്ന അന്താരാഷ്ട്ര നേതൃത്വത്തിന്റെ മികച്ച ഉദാഹരണമായിരുന്നെന്നും ലേഖനത്തില്‍ പറഞ്ഞു.

കൊവിഡ് കാല ഭീകരതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതായിരുന്നു ഇന്ത്യയുടെ ഈ വാക്‌സിന്‍ നയതന്ത്രമെന്നുമാണ് പുകഴ്ത്തല്‍. തുടര്‍ച്ചയായി തരൂര്‍ നടത്തുന്ന ഈ കേന്ദ്രസര്‍ക്കാര്‍ സ്തുതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. ശശി തരൂര്‍ എടുക്കുന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാരിന് എതിരായ പോരാട്ടത്തിന്റെ മുന ഒടിക്കുന്നതെന്നാണ് വിലയിരുത്തല്‍.

Ads by Google
Tuesday 01 Apr 2025 10.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google