Wednesday, March 25, 2026 Last Updated 1 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Mar 2026 10.59 AM

തിരുവനന്തപുരത്ത് നവവധുവിന്റെ വാരിയെല്ലും കാല്‍മുട്ടും അടിച്ചു പൊട്ടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

bride

തിരുവനന്തപുരം: നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചെമ്പഴന്തി അണിയൂര്‍ കീരിക്കുഴിയില്‍ ജലീല്‍ മന്‍സിലില്‍ ആസിഫിനെയാണ്(28) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കോട്ടുകോണം ഷംനാദ് മന്‍സിലില്‍ അറഫാ നജുമുദീന്‍(22) ക്രൂര മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സയിലാണ്.

ജനുവരി 25ന് ആയിരുന്നു വിവാഹം. രണ്ടു ആഴ്ച തികയുംമുന്‍പ് അറഫയെ അകാരണമായി മര്‍ദിച്ചെന്നാണു ബന്ധുക്കളുടെ പരാതി. കഴിഞ്ഞ 17ന് അറഫ മൊബൈല്‍ ഫോണില്‍ മാതാവിന്റെ സഹോദരിയെ വിളിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ആസിഫ് മുഖത്ത് അടിക്കുകയും മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി.

തുടര്‍ന്ന് കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും അടിച്ചെന്നും പരാതിയില്‍ പറയുന്നു. അറഫയുടെ വാരിയെല്ലിനും നെഞ്ചിനും വലതു കാല്‍മുട്ടിനും ഗുരുതര പരിക്കുണ്ട്. ആസിഫിനെ കോടതിയില്‍ ഹാജരാക്കി.

Ads by Google
Wednesday 25 Mar 2026 10.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google