Wednesday, March 25, 2026 Last Updated 1 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Mar 2026 09.15 AM

കോണ്‍ഗ്രസ് ഇപ്പോഴേ തോല്‍വി ഉറപ്പിച്ചു ; മഞ്ചേശ്വരത്ത് അപരനെ ഇറക്കുന്നത് പേടികൊണ്ട് ; കോണ്‍ഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയം

Congress' Dirty Politics

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തില്‍ കോണ്‍ഗ്രസ് തോല്‍വി ഉറപ്പിച്ചെന്നും ബിജെപിയെ തളയ്ക്കാന്‍ അപരന്മാരെ ഇറക്കി വൃത്തികെട്ട രാഷ്ട്രീയം കോണ്‍ഗ്രസ് അശ്ലീല രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് കളിക്കുന്നത് ഔദ്യോഗിക അപരനെ തന്നെയിറക്കി തരംതാഴ്ന്ന ഗൂഡാലോചനയാണെന്നും പറഞ്ഞു.

പേരുസാമ്യമുള്ള അപരിചിതരെയാണ് സാധാരണഗതിയില്‍ അപരന്മാരായി മത്സരിപ്പിക്കാറുള്ളതെങ്കില്‍, ഇവിടെ തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവിനെത്തന്നെ അപര സ്ഥാനാര്‍ത്ഥിയായി ഇറക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ പ്രമുഖ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവിന്റെ വിശ്വസ്തനുമായ അരുവിയോട് സുരേന്ദ്രനെ തനിക്കെതിരെ അപരനായി നിര്‍ത്തിയത്.

ഇത് ഗൂഡാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലടക്കം സജീവമായിരുന്ന ഒരു നേതാവിനെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് കേരള രാഷ്ട്രീയത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. തോല്‍ക്കുമെന്ന ഭയം കൊണ്ടാണ് ഇത്തരം കുതന്ത്രങ്ങള്‍ യുഡിഎഫ് പയറ്റുന്നത്. ഘടകകക്ഷി മത്സരിക്കുന്ന സീറ്റില്‍ സ്വന്തം പാര്‍ട്ടിയിലെ ഉന്നത നേതാവിനെ അപരനായി നിര്‍ത്താന്‍ കോണ്‍ഗ്രസിന് നാണമില്ലേയെന്നും ഇതിന് മഞ്ചേശ്വരത്തെ ജനങ്ങള്‍ തക്കതായ മറുപടി നല്‍കുമെന്നും പറഞ്ഞു.

രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ വെറും ജല്പനങ്ങളാണ്. ഉണ്ണിത്താന്‍ കഴിഞ്ഞ തവണ വിജയിച്ചത് തന്നെ എസ്ഡിപിഐ വോട്ടുകള്‍ കൊണ്ടാണ്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിന് പിന്നില്‍ താനാണെന്ന വാദത്തിന് മറുപടി നല്‍കാനില്ലെന്നും പരിഹസിച്ചു. ബിജെപിയുമായി 'ഡീല്‍' ഉണ്ടെന്ന കെ.എന്‍.എ ഖാദറിന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ വെറും വിലകുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. പുസ്തകം വിറ്റുപോകാന്‍ വേണ്ടിയുള്ള ആരോപണങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നും കൂട്ടിചേര്‍ത്തു.

Ads by Google
Wednesday 25 Mar 2026 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google