Friday, March 20, 2026 Last Updated 16 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 01 Apr 2025 08.06 AM

കുടുംബത്തോടൊപ്പം സിംഗപ്പൂരില്‍ അവധിക്കാലം ആഘോഷമാക്കി ടൊവിനോ; ചിത്രങ്ങള്‍

tovino-thomas
photo-www.instagram.com/tovinothomas/

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാനിലാണ് ഒടുവിൽ പ്രേക്ഷകർ ടൊവിനോയെ കണ്ടത്. എമ്പുരാൻ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ സിംഗപ്പൂരിൽ അവധിക്കാലം ആഘോഷിക്കുകയാണ് ടൊവിനോ.

ഭാര്യ ലിഡിയ, മക്കളായ ഇസ, ടഹാൻ എന്നിവരും ടൊവിനോയ്ക്ക് ഒപ്പമുണ്ട്.സിംഗപ്പൂർ യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ടൊവിനോ ഇപ്പോൾ.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ തോമസ് ലിഡിയയെ ജീവിതസഖിയാക്കുന്നത്.പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. 2014ലാണ് ഇരുവരും വിവാഹിതരായത്.

സിനിമ തിരക്കുകളിൽ നിന്നു ഇടവേളയെടുത്ത് ഇടയ്ക്ക് കുടുംബത്തിനൊപ്പം യാത്ര ചെയ്യാൻ സമയം കണ്ടെത്താറുണ്ട് ടൊവിനോ. ടൊവിനോയുടെ സിംഗപ്പൂർ ചിത്രങ്ങൾക്കു താഴെ ഇതു ഞങ്ങളുടെ ടിനോവ അല്ലേ എന്നാണ് ആരാധകരുടെ കമന്റ്. എമ്പുരാൻ പ്രമോഷനിടയിൽ ടൊവിനോയ്ക്ക് വീണു കിട്ടിയ പേരാണ് ടിനോവ എന്നത്.

എമ്പുരാൻ കൊച്ചി പ്രമോഷനിടെ നിർമാതാവായ ഗോകുലം ഗോപാലൻ ആണ് ടൊവിനോ എന്ന പേരു തെറ്റി ടിനോവ എന്നു വിളിച്ചത്. തെറ്റിപ്പോയി എന്നു മനസ്സിലാക്കി ഉടനെ തിരുത്തുകയും ചെയ്തു. എന്നാൽ, അതോടെ ആരാധകരിൽ ഒരുകൂട്ടർ ടിനോവ എന്ന പേര് ഏറ്റെടുത്തിരിക്കുകയാണ്.

Ads by Google
Tuesday 01 Apr 2025 08.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google