Wednesday, March 25, 2026 Last Updated 1 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Mar 2025 03.46 PM

പുരോഗമന കേരളത്തില്‍ ചര്‍മ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ല; ചീഫ് സെക്രട്ടറിക്ക് ഐക്യദാര്‍ഢ്യവുമായി മന്ത്രി വി ശിവന്‍കുട്ടി

v sivankutty, chief secretary

നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ടുവെന്ന വെളിപ്പെടുത്തലില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐക്യദാര്‍ഢ്യവുമായി മന്ത്രി വി ശിവന്‍കുട്ടി. ശാരദ മുരളീധരന്റേത് ധീരമായ പ്രതികരണമാണ്.
പുരോഗമന കേരളത്തില്‍ ചര്‍മ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ല. അത് ഊന്നിപ്പറഞ്ഞ ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

പൊതുസേവനത്തോടുള്ള ചീഫ് സെക്രട്ടറിയുടെ നേതൃപരമായ സമര്‍പ്പണം മാതൃകാപരമാണെന്നും വ്യക്തികളെ അവര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ക്ക് വിലമതിക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കണമെന്നും ഇത് സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ ആരംഭിക്കണമെന്നും മന്ത്രി വി.ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ചീഫ് സെക്രട്ടറിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മന്ത്രിമാരടക്കമുള്ളവര്‍ എത്തി. ഫെയ്‌സ്ബുക്കിലൂടെയാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ വൈകാരിക പ്രതികരണം നടത്തിയത്. ചീഫ് സെക്രട്ടറി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനം കറുത്തത് എന്ന ആരോപണം നേരിട്ടുവെന്ന് ശാരദാ മുരളീധരന്‍ പറഞ്ഞു. ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ ജി വേണുവിന്റെ പ്രവര്‍ത്തനം വെളുത്തതെന്നും ഇതേയാള്‍ തന്നെ പറഞ്ഞു. സ്ത്രീ ആയത് കൊണ്ടാണ് ഇതെല്ലാം കേള്‍ക്കേണ്ടിവരുന്നത്. 50 വര്‍ഷമായി അധിക്ഷേപം കേള്‍ക്കുന്നു എന്നും ശാരദ മുരളീധരന്‍ കുറിച്ചു. കറുപ്പ് മോശം എന്ന ചിന്ത തന്റെ മക്കളാണ് മാറ്റിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കുറിപ്പ് ഹൃദയസ്പര്‍ശിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

Ads by Google
Wednesday 26 Mar 2025 03.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google