Wednesday, March 25, 2026 Last Updated 12 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 26 Mar 2025 08.50 AM

രാജീവ് ചന്ദ്രശേഖറെ പരാജയപ്പെടുത്തിയതിന്റെ ഉത്തരവാദി ; വി.വി. രാജേഷിനെതിരേ ബിജെപി ആസ്ഥാനത്ത് പോസ്റ്റര്‍

uploads/news/2025/03/772132/vv-rajesh.jpg

തിരുവനന്തപുരം: സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിന് മുന്നില്‍ ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിനെതിരെ പോസ്റ്റര്‍. രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി എന്ന ആരോപണം ഉയര്‍ത്തി ബിജെപി പ്രതികരണ വേദിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് പുറമേ വീടിന് മുന്നിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ''ലോക്സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രാജേഷിനെതിരെ പാര്‍ട്ടി നടപടിയെടുക്കുക. കോണ്‍ഗ്രസില്‍ നിന്നും പണം പറ്റി ബിജെപിയെ തോല്‍പ്പിച്ച വി വി രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക.

ഇഡി റബ്ബര്‍ സ്റ്റാമ്പ് അല്ലെങ്കില്‍ രാജേഷ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടു കെട്ടുക. രാജേഷിന്റെ 15 വര്‍ഷത്തിനുള്ളിലെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷണം നടത്തണം'' എന്നിങ്ങനെയാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുള്ള ആരോപണങ്ങള്‍. കഴിഞ്ഞ ദിവസമാണ് പുതിയ സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെ ബിജെപി തെരഞ്ഞെടുത്തത്.

Ads by Google
Wednesday 26 Mar 2025 08.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google