Wednesday, March 25, 2026 Last Updated 4 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Mar 2025 12.39 PM

ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടെയും കൂട്ട ആത്മഹത്യ ; പിന്നില്‍ ഭര്‍ത്താവ് നോബിയുടെ ഫോണ്‍വിളിയെന്ന് പോലീസ്

uploads/news/2025/03/771908/noby.jpg

കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും കൂട്ടമരണത്തിന് പിന്നില്‍ ഭര്‍ത്താവ് നോബിയുടെ ഫോണ്‍വിളിയെന്ന് പോലീസ്. കോടതിയില്‍ നല്‍കിയ മൊഴിയില്‍ നോബിയുടെ ക്രൂരമായ മാനസീകപീഡനമായിരുന്നു ആത്മഹത്യയ്ക്ക് പിന്നില്ലെന്നും തലേന്ന് നോബി ഫോണില്‍ വിളിച്ച് ക്രൂരമായി സംസാരിച്ചെന്നും ഇത് ആത്മഹത്യാപ്രേരണയായി കാണമെന്നും പോലീസ് പറഞ്ഞു.

നോബിയുടെയും ഷൈനിയുടെയും ഫോണുകളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പൊലീസ് പറഞ്ഞു. ട്രെയിന് മുന്നില്‍ ചാടിയാണ് ഷൈനിയും രണ്ട് പെണ്‍മക്കളും ജീവനൊടുക്കിയത്. ജോലി കിട്ടാത്തതിലും വിവാഹമോചന കേസ് നീണ്ടുപോകുന്നതിലും ഷൈനി അതീവ ദുഃഖിതയായിരുന്നുവെന്ന് വ്യക്തമാകുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു. ഷൈനി മരിക്കുന്നതിന് തലേന്ന് രാത്രി പത്തരയ്ക്കാണ് നോബി ഷൈനിയെ ഫോണില്‍ വിളിച്ചത്.

നോബിയുടെ ക്രൂരമായ മാനസിക പീഡനമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പ്രതി ആത്മഹത്യാ പ്രേരണ നടത്തിയെന്നും പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ ഇനി ഞാന്‍ നാട്ടിലേക്ക് വരണമെങ്കില്‍ നീയും മക്കളും ചാകണമെന്നും എന്നെ ദ്രോഹിക്കാതെ നിനക്കും മക്കള്‍ക്കും പോയി ചത്തുകൂടെ എന്നും ഫോണ്‍വിളിച്ച് നോബി ചോദിച്ചു.

ഭര്‍തൃ വീട്ടിലെ നേരിട്ടുള്ള പീഡനത്തിന് ശേഷവും നോബി പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. വാട്‌സ് ആപ്പില്‍ വിളിച്ചും ഭീഷണിപ്പെടുത്തി. നോബിക്കെതിരെ 2024 ല്‍ ഷൈനി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കിയിട്ടുണ്ട്. ഈ കേസില്‍ നോബിയുടെ അമ്മയും പ്രതിയാണ്. കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

(ആത്മഹത്യ പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദം തോന്നുമ്പോള്‍ വിദഗ്ദ്ധരെ സമീപിക്കുക)

Ads by Google
Tuesday 25 Mar 2025 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google