Wednesday, March 25, 2026 Last Updated 3 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 25 Mar 2025 10.31 AM

തൃശൂര്‍പൂരം കലക്കലില്‍ അന്വേഷണം ; മന്ത്രി കെ. രാജന്റെ മൊഴിയെടുക്കും; നിയമസഭാ സമ്മേളനത്തിന് ശേഷം

uploads/news/2025/03/771899/k.-rajan.jpg

തിരുവനന്തപുരം: തൃശൂര്‍പൂരം കലക്കലില്‍ അന്വേഷണം പ്രഖ്യാപിച്ച് അഞ്ചുമാസം പിന്നിട്ടിരിക്കെ മന്ത്രി കെ. രാജന്റെ മൊഴിയെടുക്കും. നിയമസഭാ സമ്മേളനത്തിന് ശേഷം മൊഴി നല്‍കാന്‍ എത്താമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരിക്കുകയാണ്. പൂരം കലക്കലില്‍ സര്‍ക്കാര്‍ ത്രിതല അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒരു അന്വേഷണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

എഡിജിപി എം.ആര്‍. അജിത്കുമാറിന്റെ വീഴ്ചയെക്കുറിച്ച് ഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മന്ത്രിയുടെ മൊഴിയെടുപ്പ്. പൂരത്തില്‍ പ്രശ്‌നമുണ്ടായപ്പോള്‍ എഡിജിപിയെ വിളിച്ചെങ്കിലും കിട്ടയിരുന്നില്ലെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. മന്ത്രിയുടെ മൊഴിയെടുത്ത ശേഷം എഡിജിപി അജിത്കുമാറിന്റെയും മൊഴിയെടുക്കും.

അതിനിടെ അനധികൃത സ്വത്ത് സമ്പാദനമെന്ന പി.വി. അന്‍വറിന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് കഴിഞ്ഞദിവസം വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കി. ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണകടത്ത് എന്നിവയില്‍ അജിത് കുമാര്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്‌ളാറ്റ് വിറ്റു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്‌ളാറ്റ് ആരാണ് വാങ്ങിയതെന്നും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നാണ് പി വി അന്‍വര്‍ ആവശ്യപ്പെട്ടത്.

Ads by Google
Tuesday 25 Mar 2025 10.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google