Sunday, March 22, 2026 Last Updated 8 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 22 Mar 2026 05.02 PM

നിയമസഭാ തിരഞ്ഞെടുപ്പ്; ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് പൊതുഅവധി

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കണമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.
kerala assembly election
photo; representative image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ഒന്‍പതിന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുഅവധി ബാധകമായിരിക്കും.

നെഗോഷ്യബിൾ ഇന്‍സ്ട്രുമെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കണമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും വോട്ട് ചെയ്യാന്‍ പോകുന്നതിന് ശമ്പളത്തോട് കൂടിയുള്ള അവധി ഉണ്ടായിരിക്കും. താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW