Sunday, March 22, 2026 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 22 Mar 2026 11.14 AM

നിയമസഭാ തിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണത്തിന് ഒരു ദിനം മാത്രം

kerala, assembly, election, nominations

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ പത്രികാസമര്‍പ്പണത്തിന് ഇനി സ്ഥാനാര്‍ഥികളുടെ മുന്നിലുള്ളത് ഒരൊറ്റ പ്രവൃത്തി ദിവസം മാത്രം. നാളെ രാവിലെ 11 മണി മുതല്‍ 3 വരെയാണ് പത്രികാസമര്‍പ്പണത്തിന് സമയമുള്ളത്. 15 മിനിറ്റാണ് ഒരു പത്രിക സ്വീകരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്. സമയമില്ലാത്തതിനാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാണ് നിര്‍ദേശം. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതില്‍ പ്രതിസന്ധി നേരിടുന്ന പാര്‍ട്ടികള്‍ ഈ വേഗത്തിനൊപ്പം ഓടിയെത്തുമോ എന്നതാണ് കൗതുകം.

ഞായറാഴ്ച ദിനത്തില്‍ െ്രെകസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും സ്ഥാനാര്‍ഥികളുടെ പ്രചാരണം നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാ പര്യടനം നാളെ മുതല്‍ നടക്കും. പറവൂര്‍ മണ്ഡലത്തിലെ ആദ്യഘട്ട പ്രചാരണത്തിന് ശേഷം ജില്ലാ പര്യടനത്തിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും എത്തും.

അതേസമയം, തിരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. പ്രചാരണത്തിനായി കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനത്തെ മുഖ്യമന്ത്രിയും , ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീനും എത്തും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എത്തുന്ന കാര്യത്തില്‍ തീരുമാനമായില്ല. പ്രധാനമന്ത്രിയെയും അമിത്ഷായെയും കേരളത്തിലേക്ക് പ്രചാരണത്തിന് എത്തിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള ബിജെപി നേതാക്കളുടെ നീക്കം. ഇരുവരും എത്തും എന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതീക്ഷ. പ്രചാരണങ്ങള്‍ക്ക് താരപ്രചാരകരായി സിനിമ സീരിയല്‍ താരങ്ങളെയും ബിജെപി രംഗത്തിറക്കും. ദേശീയ നേതാക്കളെ സംസ്ഥാനത്ത് ക്യാമ്പ് ചെയ്തു തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പങ്കെടുപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW