-->
കണ്ണൂര്‍ : സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ ഒരിക്കല്‍ കൂടി അവസരം ഇല്ലാതെ പി. ജയരാജന്‍. ബന്ധു നിയമനത്തില്‍ മുഖം നഷ്ടപ്പെട്ട ഇ. പി ജയരാജനും ,ജയരാജന്‍മാരും സീറ്റ് ഇല്ലാതെ തിരഞ്ഞെടുപ്പില്‍ ക്യാമിയോ റോളുകളിലേയക്ക ഒതുങ്ങി നില്‍ക്കുന്നു . ഒരുകാലത്ത് പിണറായി വിജയനും, ഇ.പി, എം വി, പി ജയരാജന്‍മ്മാരും ചേര്‍ന്നാല്‍ ഫലത്തില്‍ അത് സിപിഎം സെക്രട്ടേറിയേറ്റായി. പക്ഷേ ഈ തിരഞ്ഞെടുപ്പോടെ ആ ഫോര്‍മുലക്ക് അന്ത്യമായിരിക്കയാണ് നിലവില്‍ പാര്‍ട്ടിയില്‍ പിണറായി -വിജയന്‍ ഗോവിനന്ദന്‍ യുഗം ആരംഭിച്ചിരിക്കുന്നത് .
സിപിഐഎമ്മില്‍ മക്കളെ വലിയ സ്ഥാനങ്ങളില്‍ എത്തിക്കാത്ത ഏക നേതാവാണ് പി ജയരാജന്‍. അഴിമതി വിരുദ്ധ പ്രതിഛായയയുണ്ട്. ആര്‍ക്കുമുന്നിലും തലകുനിക്കാതെ നിലക്കും.സാധാരണക്കാരായി ചെറിയ ജോലികള്‍ ചെയ്താണ് അദ്ദേഹത്തിന്റെ മക്കള്‍ ജീവിക്കുന്നതാണ്. എന്നാല്‍ പിണറായിയുടെ മകന്‍ വിവേക് കിരണിനെയും, മകള്‍ വീണയെയും ചൊല്ലിയെല്ലാം എന്തെല്ലാം വിവാദങ്ങളാണ് ഉണ്ടായത്. എടിഎം കാര്‍ഡുപോലും ഇല്ലാത്ത ജയരാജനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന അദ്ദേഹത്തെ, 2019-ല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിച്ചതുതന്നെ, ഒതുക്കാനാണെന്ന് ആരോപണമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ അദ്ദേഹത്തിന് ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചുകിട്ടിതുമില്ല. പ്രായകൂടതല്‍ കാരണം ഇനി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റലേയക്ക്പരിഗണിക്കാതെ പി. ജയരാജന്‍ കണ്ണൂരില്‍ തന്നെ ചുരങ്ങുന്നത് മാത്രമാകും .
ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയിരിക്കെ, പ്രവാസി വ്യവസായി സാജന്‍ ജീവനൊടുക്കിയ സംഭവവും വീണ്ടും ചര്‍ച്ചയായിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധം തണുപ്പിക്കുക ലക്ഷ്യമിട്ടാണ്, ജില്ലയിലെ താഴേത്തട്ടിലെ പ്രവര്‍ത്തര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള പി ജയരാജനു തന്നെ തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതല നല്‍കാന്‍ സിപിഎം നേതൃത്വം തീരുമാനിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ വലിയ ശ്രദ്ധ വേണമെന്ന് ജില്ലാ കമ്മിറ്റിയ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പി കെ ശ്യാമളയ്‌ക്കെതിരായ വ്യക്തിപരമായ എതിര്‍പ്പ് തിരിച്ചടിയാകുമോയെന്നും സിപിഎം ജില്ലാ നേതൃത്വം ഭക്കുന്നുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ അടക്കമുള്ള പ്രദേശങ്ങളില്‍ പി ജയരാജനെ പിന്തുണയ്ക്കുന്ന നിരവധി പ്രവര്‍ത്തകര്‍ ഉണ്ട്. അവരുടെയെല്ലാം പ്രതിഷേധം തണുപ്പിക്കുക കൂടി ജയരാജനെ നിയോഗിച്ചതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്.
അതേസമയം 56 സിറ്റിംഗ് എം.എല്‍.എമാരെ നിലനിര്‍ത്തിക്കൊണ്ടുള്ള പട്ടികയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇത് പുതിയ മുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം കുറച്ചു. 2021-ല്‍ കര്‍ശനമായി നടപ്പിലാക്കിയിരുന്ന രണ്ട് ടേം നിബന്ധന ഇത്തവണ ഒഴിവാക്കി. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് പരീക്ഷണങ്ങള്‍ക്ക് മുതിരാതെ സുരക്ഷിതമായ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതാണ് യുവനിരയെ അവഗണിക്കാന്‍ കാരണമായതെന്ന് പറയുന്നു. സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം കുറഞ്ഞുവെന്നും പരാതിയുണ്ട്. സിപിഎം മത്സരിക്കുന്ന 86 സീറ്റുകളില്‍ 10 വനിതാ സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. ഇത് ഏകദേശം 12-13% മാത്രമാണ്.