-->
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ഉച്ചയ്ക്കു 12 മുതല്‍ 12.30 വരെ നേവല്‍ബേസില്‍ നിന്ന് മറൈന്‍ഡ്രൈവിലേക്കും 12.50 മുതല്‍ 1.20 വരെ മറൈന്‍ഡ്രൈവില്‍ നിന്നു കലൂര്‍ രാജ്യാന്തര സ്റ്റേഡിയം വരെയും ഗതാഗത നിയന്ത്രണമുണ്ടാകും.
വൈകീട്ട് 3.05 മുതല്‍ 3.30 വരെ കലൂരില്‍നിന്ന് എംജി റോഡ് വഴി നേവല്‍ ബേസ് ഭാഗത്തേക്കും വാഹനങ്ങള്‍ കടത്തിവിടില്ല. നേവല്‍ ബേസ്, പള്ളിമുക്ക്, ജോസ് ജംക്ഷന്‍, ബിടിഎച്ച് റോഡ്, പാര്‍ക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈന്‍ ഡ്രൈവിലേക്ക് പോകുന്നത്. ഭാരവാഹനങ്ങള്‍ വിവിഐപി സന്ദര്‍ശനം കഴിയുന്നതു വരെ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ നെടുമ്പാശ്ശേരി മുതല്‍ മുട്ടം വരെയുള്ള ഭാഗങ്ങളിലും ഗതാഗത നിയന്ത്രണമുണ്ട്. അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് വാഹനങ്ങളും അങ്കമാലി - കാലടി എംസി റോഡ് വഴി പോകേണ്ടതാണ്. ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഹൈവേയിലേക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ആലുവ മുതല്‍ മുട്ടം വരെ യാത്രകള്‍ക്ക് രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടക്ക് സമയം നിയന്ത്രണം ഉണ്ടാകും.
തൃശൂർ, വൈപ്പിൻ, പറവൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ: ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടി പരിസരം, ഗ്രാൻഡ് ഹയാത്തിന് എതിർവശം, ഷണ്മുഖം റോഡ് സിലിക്കൺ പാർക്കിങ്, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽഎൻജി ടെർമിനൽ പരിസരം. തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, ഫോർട്ട്കൊച്ചി ഭാഗത്തു നിന്നുള്ളവ: ഡിഎച്ച് ഗ്രൗണ്ട്, മഹാരാജാസ് കോളജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം.
റൂട്ട് - I ഗതാഗത നിയന്ത്രണം
വിവിഐപി റൂട്ട്: നേവൽ ബേസ് - തേവര - അറ്റ്ലാന്റിസ് - രവിപുരം - പള്ളിമുക്ക് - ജോസ് ജംഗ്ഷൻ - ബി.ടി.എച്ച് റോഡ് - പാർക്ക് അവന്യൂ റോഡ് - ഷണ്മുഖം റോഡ് - മറൈൻ ഡ്രൈവ്.
തടസ്സപ്പെടുന്ന സമയം: പകൽ 12:00 മുതൽ 12:30 വരെ.
ഡൈവേഴ്ഷൻ സമയം: രാവിലെ 11:00 മുതൽ.
ബസുകളുടെ വഴിതിരിച്ചുവിടൽ
ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തുനിന്ന് എറണാകുളം/കാക്കനാട്/ആലുവ ഭാഗത്തേക്ക്: ബി.ഒ.ടി ഈസ്റ്റ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ - NH 66 - വൈറ്റില - ഇടപ്പള്ളി വഴി പോകണം.
ആലുവ/കാക്കനാട് ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി/മട്ടാഞ്ചേരി ഭാഗത്തേക്ക്: ഇടപ്പള്ളിയിൽ നിന്ന് തിരിഞ്ഞ് കുണ്ടന്നൂർ - ബി.ഒ.ടി ഈസ്റ്റ് - തോപ്പുംപടി വഴി പോകണം.
ചെറുവാഹനങ്ങളുടെ (LMV) വഴിതിരിച്ചുവിടൽ
ഫോർട്ട് കൊച്ചിയിൽ നിന്ന്: ബി.ഒ.ടി ഈസ്റ്റ് - തേവര ഫെറി - മട്ടമ്മൽ - പനമ്പിള്ളി നഗർ സൗത്ത് - മനോരമ - കടവന്ത്ര - വൈറ്റില വഴി.
ബോൾഗാട്ടിയിൽ നിന്ന്: ചാത്യാത്ത് ജംഗ്ഷൻ - പച്ചാളം - പച്ചാളം ഓവർബ്രിഡ്ജ് - പൊറ്റക്കുഴി - മാമംഗലം - ഇടപ്പള്ളി വഴി.
ഹൈക്കോടതി ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഹൈക്കോടതി ജംഗ്ഷൻ - മാധവ ഫാർമസി - ഡി.സി.സി ജംഗ്ഷൻ - ഇയ്യട്ടിൽ ജംഗ്ഷൻ - ചിറ്റൂർ റോഡ് - വളഞ്ഞമ്പലം - മനോരമ യു-ടേൺ - പനമ്പിള്ളി നഗർ വഴി.
റൂട്ട് - II ഗതാഗത നിയന്ത്രണം
വിവിഐപി റൂട്ട്: മറൈൻ ഡ്രൈവ് - ഹൈക്കോടതി - ബാനർജി റോഡ് - മാധവ ഫാർമസി - കച്ചേരിപ്പടി നോർത്ത് ഓവർബ്രിഡ്ജ് - ജഡ്ജസ് അവന്യൂ - കലൂർ - സ്റ്റേഡിയം.
തടസ്സപ്പെടുന്ന സമയം: പകൽ 12:50 മുതൽ 13:20 വരെ.
പ്രധാന മാറ്റങ്ങൾ
ആലുവ ഭാഗത്തുനിന്ന് ഹൈക്കോടതിയിലേക്ക്: ഇടപ്പള്ളി - മാമംഗലം - പൊറ്റക്കുഴി - പച്ചാളം ഓവർബ്രിഡ്ജ് -ചാത്യാത്ത് വഴി ഹൈക്കോടതിയിൽ എത്തണം.
ആലുവ ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചിയിലേക്ക്: ഇടപ്പള്ളി - വൈറ്റില - കടവന്ത്ര - പനമ്പിള്ളി നഗർ - തേവര ഫെറി - ബി.ഒ.ടി ഈസ്റ്റ് വഴി.
റൂട്ട് - III ഗതാഗത നിയന്ത്രണം
വിവിഐപി റൂട്ട്: കലൂർ - ബാനർജി റോഡ് - മാധവ ഫാർമസി - എം.ജി. റോഡ് - പള്ളിമുക്ക് - രവിപുരം - അറ്റ്ലാന്റിസ് - തേവര - നേവൽ ബേസ്.
തടസ്സപ്പെടുന്ന സമയം: ഉച്ചകഴിഞ്ഞ് 15:05 മുതൽ 15:30 വരെ.
പൊതുവായ നിർദ്ദേശങ്ങൾ
അടിയന്തര സേവനങ്ങൾ: ആംബുലൻസ്, ഫയർ സർവീസ് തുടങ്ങിയ അത്യാവശ്യ വാഹനങ്ങൾക്ക് സാഹചര്യം അനുസരിച്ച് തടസ്സമില്ലാതെ പോകാൻ സൗകര്യം ഒരുക്കുന്നതാണ്.പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
വടക്ക്/പടിഞ്ഞാറ് ഭാഗങ്ങളിൽ നിന്ന് (തൃശൂർ, വൈപ്പിൻ, പറവൂർ): ബോൾഗാട്ടി വാട്ടർ മെട്രോ ജെട്ടി പരിസരം, ഗ്രാൻഡ് ഹയാത്തിന് എതിർവശം, ഷണ്മുഖം റോഡ് സിലിക്കൺ പാർക്കിംഗ്, വല്ലാർപാടം ബസിലിക്ക ഗ്രൗണ്ട്, എൽ.എൻ.ജി ടെർമിനൽ പരിസരം.
തെക്ക്/കിഴക്ക് ഭാഗങ്ങളിൽ നിന്ന് (തിരുവനന്തപുരം, കോട്ടയം, മൂവാറ്റുപുഴ, ഫോർട്ട് കൊച്ചി):
ഡി.എച്ച്. ഗ്രൗണ്ട്, മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളത്തപ്പൻ ഗ്രൗണ്ട്, അയ്യപ്പൻകാവ് ക്ഷേത്ര പരിസരം.