-->
ദുബായ് : സംഘർഷ സാഹചര്യങ്ങൾക്കിടയിലും യുഎഇയിലേക്ക് എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും മാർച്ച് 10 ന് 32 പ്രത്യേക വിമാന സർവീസ് നടത്തും. സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തുടരും. യാത്രക്കാർക്ക് റീബുക്കിംഗിനും ക്യാൻസലേഷനും പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
യുഎഇയിലേക്കുള്ള പ്രത്യേക സർവീസുകൾ
ലഭ്യമായ സ്ലോട്ടുകൾക്കും പ്രാദേശിക അനുമതികൾക്കും വിധേയമായി 32 അധിക സർവീസുകളാണ് യുഎഇയ്ക്കും ഇന്ത്യൻ നഗരങ്ങൾക്കും ഇടയിൽ മാര്‍ച്ച് 10ന് ക്രമീകരിച്ചിരിക്കുന്നത്. ദുബായിലേക്കും തിരിച്ചുമായി എയർ ഇന്ത്യയുടെ 10 നോൺ-ഷെഡ്യൂൾഡ് വിമാനങ്ങളാണ് സര്‍വീസ് നടത്തുക.
എയർ ഇന്ത്യ മുംബൈയിൽ നിന്ന് മൂന്നും ദില്ലിയിൽ നിന്ന് രണ്ടും റൗണ്ട് ട്രിപ്പുകൾ നടത്തും. എയർ ഇന്ത്യ എക്‌സ്‌പ്രസ് ദുബായിലേക്ക് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ഓരോ റൗണ്ട് ട്രിപ്പുകൾ വീതം നടത്തും. എയർ ഇന്ത്യ എക്‌സ്‌പ്രസ് അബുദാബി, ഷാർജ (മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന്), റാസൽഖൈമ (ഡൽഹി, ബെംഗളൂരു, കൊച്ചി, മുംബൈ) എന്നിവിടങ്ങളിലേക്ക് ആകെ 18 സർവീസുകളാകും നടത്തുക.