Friday, March 13, 2026 Last Updated 36 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 09 Mar 2026 08.27 PM

പോക്സോ കേസിൽ പ്രതിക്ക് 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും; അന്വേഷണ സംഘത്തിന് അനുമോദനം

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ കെ ജേക്കബ്, എ എസ് ഐമാരായ ഒ പി അജിത, ഇ എസ് ബിന്ദു, സീനിയർ സി പി ഒ കെ ആർ പ്രിയ, സി പി ഒ ബിബിൻ മോഹൻ എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ അനുമോദന പത്രം നൽകിയത്.
pocso case

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 100 വർഷം തടവ് വിധിച്ച കേസിൽ അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവിയുടെ അനുമോദനം.

കുന്നത്തുനാട് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എൻ കെ ജേക്കബ്, എ എസ് ഐമാരായ ഒ പി അജിത, ഇ എസ് ബിന്ദു, സീനിയർ സി പി ഒ കെ ആർ പ്രിയ, സി പി ഒ ബിബിൻ മോഹൻ എന്നിവർക്കാണ് ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ അനുമോദന പത്രം നൽകിയത്.

അന്വേഷണ സംഘത്തെ അനുമോദിച്ച ചടങ്ങിൽ എ എസ് പി ഹാർദ്ദിക് മീണ, ഡി വൈ എസ് പി ബിജോയ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അസം സ്വദേശി ഗുലാം റബ്ബാനിക്കാണ് പോക്സോ കോടതി 100 കൊല്ലം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW