Friday, March 13, 2026 Last Updated 33 Min 18 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Sunday 08 Mar 2026 11.52 PM

രണ്ടു മാസത്തെ പെട്രോളും ഡീസലും ഭദ്രം, ഭൂമിക്കടിയിൽ 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ ശേഖരം, ഹോർമുസ് അടഞ്ഞാലും എണ്ണ മുടങ്ങില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

uploads/news/2026/03/829136/in1.jpg

ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന്‌ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കേണ്ടതില്ലെന്നു കേന്ദ്രം. രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചാലും ഇന്ത്യക്ക്‌ ഭയം വേണ്ടെന്നാണു വിശദീകരണം. ഹോര്‍മുസ്‌ കടലിടുക്ക്‌ വഴിയുള്ള അസംസ്‌കൃത എണ്ണ നീക്കം നിലച്ചതോടെയാണ്‌ ആശങ്ക പടര്‍ന്നത്‌.

രാജ്യത്ത്‌ ആവശ്യത്തിന്‌ ക്രൂഡ്‌ ഓയില്‍ സ്‌റ്റോക്കുണ്ടെന്നും കേന്ദ്രം വ്യക്‌തമാക്കി. ക്രൂഡ്‌ ഓയിലും ശുദ്ധീകരിച്ച എണ്ണയും ചേര്‍ത്ത്‌ ഏകദേശം 4,000 കോടി ലിറ്റര്‍ രാജ്യത്ത്‌ സ്‌റ്റോക്കുണ്ട്‌. രണ്ടുമാസത്തേക്ക്‌ രാജ്യത്തിന്‌ ആവശ്യമായ സ്‌റ്റോക്കാണിത്‌. രാജ്യത്തെ മൂന്ന്‌ ഓയില്‍ റിസര്‍വുകളിലായി 25 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണ സൂക്ഷിച്ചിട്ടുണ്ട്‌. മംഗളൂരു, പദൂര്‍, വിശാഖപട്ടണം എന്നീ സ്‌ഥലങ്ങളിലെ ഭൂഗര്‍ഭ അറകളിലാണ്‌ ഇവ സൂക്ഷിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ പറഞ്ഞു.

ഇന്ത്യയുടെ എണ്ണ വാങ്ങല്‍ എപ്പോഴും ദേശീയ താല്‍പര്യത്തിന്‌ അനുസരിച്ചായിരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കി.
പത്തു വര്‍ഷം മുമ്പ്‌ വരെ 27 രാജ്യങ്ങളില്‍നിന്നായിരുന്നു ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങിയിരുന്നത്‌. അത്‌ 40 രാജ്യങ്ങളിലേക്ക്‌ വ്യാപിപ്പിച്ചിട്ടുണ്ട്‌. ഹോര്‍മുസ്‌ കടലിടുക്ക്‌ പ്രധാനപ്പെട്ട വാണിജ്യ പാതയാണെങ്കിലും ആകെ ക്രൂഡ്‌ ഓയിലിന്റെ 40 ശതമാനമാണ്‌ ഇതിലൂടെ എത്തുന്നത്‌. ബാക്കി 60 ശതമാനം റഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ സ്‌ഥലങ്ങളില്‍നിന്ന്‌ ബദല്‍ റൂട്ടുകളിലൂടെയാണ്‌ എത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്‌. രാജ്യത്തെ പ്രതിദിന ക്രൂഡ്‌ ഓയില്‍ ഉപഭോഗം 210-230 ദശലക്ഷം മെട്രിക്‌ വരെയാണ്‌. എന്നാല്‍ ഇന്ത്യയ്‌ക്ക്‌ 258 ദശലക്ഷം മെട്രിക്‌ ടണ്‍ ക്രൂഡ്‌ ഓയില്‍ ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്‌. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്താനുള്ള പദ്ധതിയിലൂടെ പ്രതിവര്‍ഷം 44 ദശലക്ഷം മെട്രിക്‌ ടണ്‍ ക്രൂഡ്‌ ഓയില്‍ ഇറക്കുമതി കുറയ്‌ക്കാനും കഴിഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Sunday 08 Mar 2026 11.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW