Friday, March 13, 2026 Last Updated 19 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 08 Mar 2026 03.58 PM

'പ്രസിഡന്റ് ദ്രൗപതി മുർമുവിന് നൽകിയ ശുചിമുറിയിൽ വെള്ളമില്ല, സ്വീകരിക്കാൻ മുഖ്യമന്ത്രി വന്നില്ല'; വിശദീകരണം തേടി കേന്ദ്രം

on

കൊൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബം​ഗാൾ സന്ദർശനത്തിൽ വൻവിവാ​ദം. രാഷ്ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയടക്കമുള്ള പ്രമുഖർ എത്താത്തതിന് പിന്നാലെ, രാഷ്ട്രപതിക്ക് അനുവ​ദിച്ച ശുചിമുറിയിൽ വെള്ളമുണ്ടായിരുന്നില്ലെന്നും വഴിനീളെ മാലിന്യം തള്ളിയെന്നും ആരോപണമുയർന്നു. സുരക്ഷാ വീഴ്ചകൾ അടക്കം ചൂണ്ടിക്കാട്ടി ഇന്ന് വൈകുന്നേരം 5 മണിക്കകം മറുപടി സമർപ്പിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രോട്ടോക്കോൾ, വേദി, റൂട്ട് ക്രമീകരണങ്ങൾ എന്നിവ നിയന്ത്രിക്കുന്ന 'ബ്ലൂ ബുക്ക്' നിയമങ്ങൾ ലംഘിച്ചതായും വിശദമായ വിശദീകരണം നൽകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബാഗ്ദോഗ്ര വിമാനത്താവളത്തിന് സമീപമുള്ള ആദിവാസി സമൂഹ പരിപാടിയിൽ ജനപങ്കാളിത്തം കുറഞ്ഞതിൽ പ്രസിഡന്റ് മുർമു ശനിയാഴ്ച അനിഷ്ടം പ്രകടിപ്പിക്കുകയും ബിധാൻനഗറിൽ നിന്ന് വേദി മാറ്റാനുള്ള തീരുമാനത്തെ ചോദ്യം ചെയ്യുകയും ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും മന്ത്രിമാരുടെയും അഭാവവും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. രാഷ്ട്രപതിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, പോലീസ് ഡയറക്ടർ ജനറൽ എന്നിവർ ഇല്ലാത്തതിനെക്കുറിച്ചും ബ്ലൂ ബുക്ക് പ്രോട്ടോക്കോളിന്റെ ഗുരുതരമായ ലംഘനമായി കണക്കാക്കപ്പെടുന്നതിനെക്കുറിച്ചും പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പ്രതികരണം തേടിയിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. വിമാനത്താവളത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാൻ സിലിഗുരി മേയർ ഗൗതം ദേബ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പ്രോട്ടോക്കോൾ ലംഘനമായി കണക്കാക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ സുരക്ഷാ കാരണങ്ങളും ലോജിസ്റ്റിക് കാരണങ്ങളും ചൂണ്ടിക്കാട്ടി അധികൃതർ ബാഗ്ദോഗ്ര വിമാനത്താവളത്തിനടുത്തുള്ള ഗോഷായ്പൂരിലേക്ക് വേദി മാറ്റിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രസിഡന്റ് മുർമുവിന്റെ സന്ദർശനത്തിനിടെയുണ്ടായതായി ആരോപിക്കപ്പെടുന്ന വീഴ്ചകൾ നിർഭാഗ്യകരമാണെന്ന് വൈസ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ശനിയാഴ്ച വിശേഷിപ്പിച്ചു.

Ads by Google
Sunday 08 Mar 2026 03.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW