Sunday, March 15, 2026 Last Updated 21 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 06 Mar 2026 07.48 AM

ആര്‍.എന്‍. രവിയെ ബംഗാളില്‍ ഗവര്‍ണറാക്കി നിയമിച്ചു ; ആര്‍ലേക്കറിന് തമിഴ്നാടിന്റെ അധികചുമതല

uploads/news/2026/03/828706/RN-revi.jpg

കൊല്‍ക്കത്ത: സി.വി. ആനന്ദ ബോസ് രാജിവച്ചതിനെത്തുടര്‍ന്ന് പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണറായി തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ നിയമിച്ചു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്തെ മാറ്റം, ഒമ്പത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പുതിയ ഗവര്‍ണര്‍മാരെയും ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരെയും നിയമിക്കുന്ന മൊത്തത്തിലുള്ള പുനഃസംഘടനയുടെ ഭാഗമായിട്ടാണ് മാറ്റം.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട് കേരള ഗവര്‍ണര്‍ ആര്‍.വി. അര്‍ലേക്കറിന് അധിക ചുമതല നല്‍കും. ഗവര്‍ണറെ മാറ്റിയ നടപടിക്കെതിരേ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി രംഗത്ത് വന്നു. സംസ്ഥാന സര്‍ക്കാരുമായി യാതൊരു കൂടിയാലോചനയും കൂടാതെ നിയമനം നടത്തി കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്നാണ് ആരോപണം.

ആനന്ദബോസിന്റെ രാജി കേന്ദ്രത്തിന്റെ അതൃപ്തിയെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മമതാബാനര്‍ജിയുമായി അടുക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും ആര്‍.എന്‍. രവിയ്ക്ക് ബംഗാളിലെ ചുമതല നല്‍കുന്നതിന് പിന്നിലും രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ആനന്ദബോസിനെ ഡല്‍ഹിയിലേക്ക് ആഭ്യന്തരമന്ത്രി വിളിച്ചുവരുത്തിയ ശേഷം രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം.

സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങളെ കേന്ദ്രം മാനിക്കുകയും ജനാധിപത്യ കണ്‍വെന്‍ഷനുകളെയും സംസ്ഥാനങ്ങളുടെ അന്തസ്സിനെയും ഇല്ലാതാക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് കേന്ദ്രം വിട്ടുനില്‍ക്കുകയും വേണമെന്ന് മമതാ ബാനര്‍ജി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. അതേസമയം ബംഗാളിലെ ആനന്ദബോസിനെപ്പോലെ സംസ്ഥാന സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന കാര്യത്തില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളയാളാണ് രവിയും. ഡിഎംകെ മേധാവി എം.കെ. സ്റ്റാലിനുമായുള്ള ഉടക്ക് വലിയ വാര്‍ത്തയായിരുന്നു.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ സംഘടിപ്പിച്ച 'അറ്റ് ഹോം' സ്വീകരണം മുഖ്യമന്ത്രി സ്റ്റാലിനും മന്ത്രിമാരും ഒഴിവാക്കുകയും ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്യുന്ന തരത്തില്‍ ഈ വിദ്വേഷം വളരെയധികം ഉയര്‍ന്നിരുന്നു. ഭരണഘടനാപരവും നിയമപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളില്‍ 2021-ല്‍ നിയമിതനായതിനുശേഷം ഡിഎംകെയുമായുള്ള ഏറ്റുമുട്ടലുകള്‍ പലപ്പോഴും പരസ്യപോരായിരുന്നു.

Ads by Google
Friday 06 Mar 2026 07.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW