Friday, March 13, 2026 Last Updated 13 Min 12 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Thursday 05 Mar 2026 11.45 PM

മര്‍ക്കസ്‌ യുനാനി മെഡിക്കല്‍ കോളജിന്‌ എയ്‌ഡഡ്‌ പദവി; ശമ്പളം ഇനി സര്‍ക്കാര്‍ ഖജനാവില്‍നിന്ന്, കാന്തപുരത്തെ കൂടെനിർത്താനുള്ള രാഷ്‌ട്രീയനീക്കമെന്നു വിമര്‍ശനം

വന്‍ തുക ഫീസ്‌ ഈടാക്കി പ്രവേശനം നടത്തുന്ന ഈ കോളജിന്‌ എയ്‌ഡഡ്‌ പദവി നല്‍കുന്നതു വലിയ സാമ്പത്തിക ബാധ്യത വരുമെന്നാണ്‌ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടു രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ്‌ സര്‍ക്കാരിന്റെ ഈ തീരുമാനമെന്നാണ് ആരോപണം
uploads/news/2026/03/828654/Markaz-unani.jpg

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ്‌ പടിവാതിലിലെത്തി നില്‍ക്കെ കോഴിക്കോട്‌ മര്‍ക്കസ്‌ നോളജ്‌ സിറ്റിയിലെ മര്‍ക്കസ്‌ യുനാനി മെഡിക്കല്‍ കോളജിന്‌ എയ്‌ഡഡ്‌ പദവി നല്‍കാന്‍ സംസ്‌ഥാന മന്ത്രിസഭ തീരുമാനിച്ചു.

ഇതോടെ, കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗത്തെ ഒപ്പം നിര്‍ത്താനുള്ള രാഷ്‌ട്രീയ നീക്കമാണിതെന്ന വിമര്‍ശനം ശക്‌തമായി. 2010ല്‍ ആരംഭിച്ച മര്‍ക്കസ്‌ യുനാനി മെഡിക്കല്‍ കോളജിന്‌ എയ്‌ഡഡ്‌ പദവി നല്‍കുന്നതോടെ ഇവിടത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള ചെലവുകള്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നു വഹിക്കേണ്ടിവരും.

വന്‍ തുക ഫീസ്‌ ഈടാക്കി പ്രവേശനം നടത്തുന്ന ഈ കോളജിന്‌ എയ്‌ഡഡ്‌ പദവി നല്‍കുന്നതു സംസ്‌ഥാനത്തിനു വലിയ സാമ്പത്തിക ബാധ്യത വരുമെന്നാണ്‌ ഉയര്‍ന്നിട്ടുള്ള വിമര്‍ശനം. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടു രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയാണ്‌ സര്‍ക്കാരിന്റെ ഈ തീരുമാനമെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചു കഴിഞ്ഞു.

കേരള സര്‍ക്കാര്‍ നല്‍കിയ എന്‍.ഒ.സിയുടെ അടിസ്‌ഥാനത്തില്‍ കോഴിക്കോട്‌ പുതുപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്വാശ്രയ മെഡിക്കല്‍ കോളജിനു കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സസിന്റെ അഫിലിയേഷനും കേന്ദ്ര ആയുഷ്‌ മന്ത്രാലയത്തിന്റെയും നാഷണല്‍ കമ്മിഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്‌റ്റം ഓഫ്‌ മെഡിസിനിന്റെയും അംഗീകാരവുമുണ്ട്‌.

സുനില്‍ ജെ. സണ്ണി

Ads by Google
സുനില്‍ ജെ. സണ്ണി
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW