Thursday, March 12, 2026 Last Updated 20 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Mar 2026 05.46 PM

നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക്, മകനെ ഉപമുഖ്യമന്ത്രിയായേക്കും ; ബീഹാറില്‍ ബിജെപി മുഖ്യമന്ത്രിവരുമെന്ന് സൂചന

uploads/news/2026/03/828453/7.gif
photo - facebook

പട്ന: ബിഹാറിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി സൂചന. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങാൻ പോകുന്നുവെന്ന് റിപ്പോർട്ട് .മുഖ്യമന്ത്രി പദം ബിജെപിക്ക് കൈമാറി രാജ്യസഭയിലേക്ക് നിതീഷ് എത്തുമെന്നാണ് സൂചനകൾ.

ബിജെപി മുഖ്യമന്ത്രിക്ക് കീഴിൽ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കുന്ന അധികാരകൈമാറ്റ ഫോർമുലയാണ് വരുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത . നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് ജെഡിയു മുതിർന്ന ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ പറഞ്ഞു. പാർട്ടി വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നും അറിയിച്ചിരുന്നു.

നിതീഷ് കുമാറിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തിനായുള്ള നാമനിര്‍ദേശ പത്രിക വരെ തയാറായിക്കഴിഞ്ഞുവെന്നും ഇനി മുഖ്യമന്ത്രിയുടെ ഒപ്പ് മാത്രം കിട്ടിയാല്‍ മതിയെന്നും പാര്‍ട്ടിയുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. നാളെ തന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന വിവരവും പുറത്ത് വരുന്നുണ്ട്.നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇതുവരെ വാർത്തകളിൽ പ്രതികരിച്ചിട്ടില്ല .

Ads by Google
Wednesday 04 Mar 2026 05.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW