Saturday, March 14, 2026 Last Updated 17 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 06.46 PM

കെടി ജലീൽ മത്സരിച്ചേക്കും; തവനൂരിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് CPIM

uploads/news/2026/03/828252/7.gif
photo - facebook

മലപ്പുറം : നിയമസഭ തിരഞ്ഞെടുപ്പിൽ തവനൂരിൽ നിന്ന് കെടി ജലീൽ മത്സരിച്ചേക്കും. മത്സരിക്കാൻ സിപിഐഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ജലീൽ ഇല്ലെങ്കിൽ മണ്ഡലം കൈവിട്ടു പോകുമെന്ന് വിലയിരുത്തൽ. താൻ മത്സരിക്കാൻ ഇല്ലെന്ന് ആയിരുന്നു ജലീലിന്റെ നിലപാട്. ജില്ല സെക്രട്ടറിയേറ്റ് നൽകിയ ലിസ്റ്റിൽ ജലീലിന്റെ പേര് ഉണ്ടായിരുന്നില്ല. മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചതോടെ ജലീൽ അംഗത്തിനിറങ്ങും.

2011 മുതല്‍ കെടി ജലീലാണ് തവനൂരില്‍ മത്സരിക്കുന്നത്. മൂന്ന് തവണ തുടര്‍ച്ചയായി വിജയിച്ചതിനാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് കെടി ജലീല്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റില്‍ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ കുറിച്ച് ചര്‍ച്ച ചെയ്തു. തവനൂരില്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ പേര് പരിഗണിക്കുകയും ചെയ്തിരുന്നു.

സിറ്റിംഗ് സീറ്റ് കൈവിട്ടു പോകാതിരിക്കാൻ ജലീൽ മത്സരിക്കണം എന്നാണ് വിലയിരുത്തൽ. വി.പി സാനുവിനെ പൊന്നാനിയിൽ പരിഗണിച്ചേക്കും. മലപ്പുറത്ത് കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്ലീം ലീഗും യുഡിഎഫും നടത്തുന്നത്. അതിനാല്‍ തവനൂരില്‍ മറ്റൊരാള്‍ മത്സരിച്ചാല്‍ സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

Ads by Google
Tuesday 03 Mar 2026 06.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW