Saturday, March 14, 2026 Last Updated 36 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 03.32 PM

' ഭയങ്കര സന്തോഷം , ദേവിക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ' ; കന്നി പൊങ്കാലയിട്ട് അന്ന രാജന്‍

share, attukal pongala
photo-www.instagram.com/annaspeeks/

ആറ്റുകാല്‍ പൊങ്കാലയിടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നടി അന്ന രാജന്‍. ആദ്യമായാണ് പൊങ്കാല ഇടാന്‍ വരുന്നതെന്നും ഒരുപാട് വര്‍ഷങ്ങളായി ആഗ്രഹമുണ്ടെന്നും ദേവിയുടെ വിളി വന്നത് ഇപ്പോഴാണെന്നും അന്ന പറഞ്ഞു.

'' കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാന്‍ പറ്റിയില്ല. ഈ വര്‍ഷം പെട്ടെന്നായിരുന്നു എല്ലാം. ഇന്നലെയാണ് പ്ലാന്‍ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റീവ് ഫീല്‍ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പൊങ്കാല അര്‍പ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. ഇന്നിപ്പോള്‍ ഞാനും അതിന്റെ ഭാഗമായതില്‍ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യണ്ടേ''.- അന്ന പറഞ്ഞു.

അന്നയെ കൂടാതെ നടിമാരായ ചിപ്പി, ആനി, അദിതി രവി എന്നിവരും പൊങ്കാല ഇടാന്‍ എത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW