Friday, March 13, 2026 Last Updated 11 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 02 Mar 2026 09.18 PM

പശ്ചിമേഷ്യന്‍ സംഘര്‍ഷം: കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 42 പൈസയുടെ നഷ്ടം

uploads/news/2026/03/828069/money imgss.gif

ന്യൂഡല്‍ഹി: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ സൈനിക നീക്കം ആരംഭിച്ച പശ്ചാത്തലത്തില്‍ ഡോളറിനെതിരെ കൂപ്പുകുത്തി രൂപ. ഡോളറിനെതിരെ 42 പൈസയുടെ നഷ്ടത്തോടെ 91.50 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ധിച്ചതുമാണ് രൂപ കൂപ്പുകുത്താന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ വില്‍പ്പനക്കാരായി മാറിയതും രൂപയെ സ്വാധീനിച്ചു. വെള്ളിയാഴ്ച ഡോളറിനെതിരെ 17 പൈസയുടെ ഇടിവാണ് രൂപയ്ക്ക് ഉണ്ടായത്. 91.08ലാണ് രൂപ ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ആശങ്കയും രൂപയെ സ്വാധീനിക്കുന്നുണ്ട്.

അതിനിടെ ഓഹരി വിപണിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1048 പോയിന്റ് നഷ്ടത്തോടെ 80,238ലാണ് വ്യാപാരം അവസാനിച്ചത്. നിഫ്റ്റി 312 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. 24,865 പോയിന്റിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ്, ലാര്‍സന്‍, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Ads by Google
Monday 02 Mar 2026 09.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW