-->
മനാമ: യുഎസ്- ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം. ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനാണ് ആക്രമണം നടത്തിയത്. അബുദാബിയിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇയാൾ ഏഷ്യൻ വംശജനാണെന്നാണ് വിവരം.
ഇറാൻ ഖത്തറിലെ അമേരിക്കൻ വ്യോമതാവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ആളപായമില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി . ഇറാന്റെ മിസൈലുകളെ തടഞ്ഞെന്നും ആള്‍നഷ്ടമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ഖത്തര്‍. ഇറാന്റെ മിസൈലുകളെ തടഞ്ഞെന്ന് യുഎഇ.സൗദിയിലെ റിയാദിലും സ്‌ഫോടന ശബ്ദം കേട്ടതായി എഎഫ്പി റിപ്പോര്‍ട്ട്.
കുവൈത്ത്, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നിരവധി യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണമെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്..
Several US bases in Kuwait, UAE, Qatar and Bahrain are under attack by Iran's Revolutionary Guards, the Fars News Agency reported Saturday. pic.twitter.com/sywkBeZmu9— KUWAIT TIMES (@kuwaittimesnews) February 28, 2026
ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ബഹ്റൈനിൽ അഞ്ചോളം സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറയുന്നു. ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.