Saturday, March 14, 2026 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 05.43 PM

ഇരു സഭകളും ഭിന്നിക്കാന്‍ പാടില്ലാ , തർക്കങ്ങൾ പരിഹരിക്കണം; യാക്കോബായ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

uploads/news/2026/02/827641/5.gif
photo - facebook

ന്യൂഡല്‍ഹി : മലങ്കരസഭാ തർക്കത്തിൽ ഇടപെട്ട് കേന്ദ്രസർക്കാരിന്റെ നിർണായകനീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യാക്കോബായ സഭയുടെ പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ ബാവ കൂടിക്കാഴ്ച നടത്തി .കുടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഡല്‍ഹി മാധ്യമങ്ങളോട് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു .കൂടിക്കാഴചയില്‍ ട്വന്റെി 20 അധ്യക്ഷന്‍ സാബു ജേക്കബ് ഒപ്പം ഉണ്ടായിരുന്നു .

ഇരു സഭകളിലെയും തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി പ്രധാനമന്ത്രിയേടൊപ്പം കൂടിക്കാഴ്ചയക്ക് അവസരം ഒരുക്കിയത് . 45 മിനിറ്റോളം പ്രധാനമന്ത്രി അവരുടെ പ്രശനങ്ങള്‍ കേട്ടിരുന്നു . സഭ തര്‍ക്കം കോടതി വഴി അല്ലാ സഭകള്‍ തമ്മില്‍ ഇരുന്നു പരിഹരിക്കേണ്ടതാണ് . ഇരു സഭകളും ഭിന്നിക്കാന്‍ പാടില്ലാ . നിങ്ങള്‍ ഒരുമിച്ച ഇരുന്ന പരിഹരിക്കണം എന്നൊരു ഒരു ഉപദേശം പ്രധാനമന്ത്രി മുന്‍പോട്ട് വെച്ചന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു .

സഭയുടെ തര്‍ക്കം പരിഹരിക്കാന്‍ രണ്ട് പാര്‍ട്ടികളും തയ്യാറാവണ്ടേ അപ്പോ അത് അതിനുവേണ്ടി അവര്‍ ചര്‍ച്ച നടത്തട്ടെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു .പരിഹരിക്കേണ്ട ഒരു പ്രശ്നം മാണ് ഇത് . അതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം ചെയ്യണം എന്ന നിങ്ങള്‍ പറഞ്ഞാല്‍ ഞങ്ങള്‍ ചെയ്യാന്‍ തയ്യാറാണെന്ന് അദ്ദേഹം കൃത്യമായി ഇന്ന് പറഞ്ഞു .

Ads by Google
Friday 27 Feb 2026 05.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW