Friday, March 13, 2026 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.37 PM

ഓടുന്ന ബസില്‍ ഡ്രൈവര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ്‌ മരിച്ചു; സ്‌റ്റിയറിങ്‌ തിരിച്ച്‌ ബസ്‌ ഇടിപ്പിച്ച്‌ നിര്‍ത്തി യാത്രക്കാരന്‍, പരുക്കുപറ്റാതെ യാത്രക്കാര്‍

uploads/news/2026/02/827497/k3.jpg

മാവേലിക്കര: ഓടുന്ന ബസില്‍ ഡ്രൈവര്‍ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ്‌ മരിച്ചു. ബസ്‌ കടകളിലേക്ക്‌ ഇടിച്ചുകയറി. കെ.എസ്‌.ആര്‍.ടി.സി. മാവേലിക്കര ഡിപ്പോയിലെ ഡ്രൈവര്‍ ചെന്നിത്തല മുപ്പത്തഞ്ചില്‍ സി. പ്രദീപാ(51)ണ്‌ മരിച്ചത്‌.

ഹരിപ്പാട്‌-പത്തനിതിട്ട സംസ്‌ഥാനപാതയില്‍ മാവേലിക്കര നടക്കാവില്‍ ഇന്നലെ രാവിലെ 8.22-നായിരുന്നു അപകടം. ഡ്രൈവര്‍ കുഴഞ്ഞുവീണതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട ബസ്‌ യാത്രക്കാരിലൊരാളാണ്‌ സ്‌റ്റിയറിങ്‌ തിരിച്ച്‌ കടകളുടെ ഭാഗത്തേക്ക്‌ ഇടിച്ചുകയറ്റി നിര്‍ത്തിയത്‌. പ്രദീപിനെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന്‌ പരുമലയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പത്തനംതിട്ട-ആലപ്പുഴ ചെയിന്‍ സര്‍വീസ്‌ നടത്തുന്ന ബസില്‍ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആര്‍ക്കും പരുക്കില്ല. പ്രദീപിനു മുമ്പും ഹൃദയാഘാതമുണ്ടായിട്ടുണ്ടെന്ന്‌ കെ.എസ്‌.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

ബസ്‌ ഇടിച്ച്‌ സ്‌ഥാപനങ്ങളുടെ ബോര്‍ഡുകളും മതിലും തകര്‍ന്നു. ചെന്നിത്തല പഞ്ചായത്ത്‌ മുന്‍ വൈസ്‌ പ്രസിഡന്റ്‌ ജയകുമാരിയാണ്‌ പ്രദീപിന്റെ ഭാര്യ.മക്കള്‍: അക്ഷയ്‌ പ്രദീപ്‌, ആര്‍ഷ പ്രദീപ്‌. മരുമകന്‍: സൂരജ്‌. സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ വീട്ടുവളപ്പില്‍.

Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW