-->
ആലപ്പുഴ: കണ്ണൂരിൽ കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റിട്ടുണ്ടെങ്കില്‍ മര്‍ദിച്ചത് പൊലീസുകാരാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കരിങ്കൊടി പ്രതിഷേധമൊക്കെ എല്ലായിടത്തും നടക്കുന്ന കാര്യമാണെന്നും കേരളം വെള്ളരിക്കാപ്പട്ടണമാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
വീണാ ജോര്‍ജ് ഇത്ര വലിയ നടിയാണെന്ന് ഇപ്പോഴാണ് മനസിലായത്. എം വി ഗോവിന്ദനും വീണാ ജോര്‍ജും തമ്മില്‍ അഭിനയ മത്സരമാണ് നടന്നതെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഡാറ്റാ മോഷണം പുറത്തുകൊണ്ടുവരുന്നതിന് എതിരെയുള്ള അഭ്യാസമാണ് ഇപ്പോള്‍ നടക്കുന്നത്. ഡാറ്റാ മോഷണത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയുടെ തടവറയിലാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
കെഎസ്‌യു പ്രവര്‍ത്തകര്‍ ആരും മർദ്ദിച്ചിട്ടില്ല. പാര്‍ട്ടിയും ഗവണ്‍മെന്റും തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേന്ദ്രവും സംസ്ഥാനവും ചെയ്യുന്നത് ഒരേ കാര്യമാണ്. സീരിയലുകളില്‍ പോലും സര്‍ക്കാരിനെക്കുറിച്ച് നല്ലത് പറയിക്കുന്നു. ഇത് കാശ് കൊടുത്ത് ചെയ്യിക്കുന്നു. സിനിമ താരങ്ങളെ കൊണ്ടും സര്‍ക്കാരിനെക്കുറിച്ച് നല്ലത് പറയിക്കുന്നു. ചായ കുടിക്കുന്ന ഗ്ലാസില്‍ പോലും പി ആര്‍ ഏജന്‍സി പറയുന്നതാണ് മുഖ്യമന്ത്രി എഴുതുന്നത്. പരസ്യം തട്ടിയിട്ട് കെഎസ്ആര്‍ട്ടിസി ബസില്‍ യാത്ര ചെയ്യാന്‍ പറ്റാത്ത