Saturday, March 14, 2026 Last Updated 36 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 26 Feb 2026 12.26 PM

'ജുഡീഷ്യറിയിലെ അഴിമതി'യെന്ന പാഠഭാഗം: എട്ടാംക്ലാസ്സ് പാഠപുസ്തകം നിരോധിച്ച് സുപ്രീംകോടതി

uploads/news/2026/02/827397/suprem-court.jpg

ന്യൂഡല്‍ഹി: 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗം ഉള്‍പ്പെടുത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിനെതിരേ സുപ്രീം കോടതി ഇടപെടല്‍. പുസ്തകം ഇന്ത്യയിലും വിദേശത്തും നിരോധിക്കുകയും എല്ലാ പകര്‍പ്പുകളും പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. പുസ്തകം പൂര്‍ണ്ണമായോ ഭാഗികമായോ ഓണ്‍ലൈനില്‍ പങ്കിടുന്നതിന് പൂര്‍ണ്ണ നിരോധനം പുറപ്പെടുവിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

കേന്ദ്രത്തിനും എന്‍സിആര്‍ടി ചെയര്‍മാന്‍ പ്രൊഫസര്‍ ദിനേശ് പ്രസാദ് സക്ലാനിക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്‍സിആര്‍ടിയോടും സംസ്ഥാന സര്‍ക്കാരുകളോടും വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. എന്‍സിആര്‍ടിക്ക് വേണ്ടി വാദിക്കാന്‍ എത്തിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ചോദ്യം ചെയ്യുകയുമുണ്ടായി. അനുചിതമായ പാഠഭാഗം അബദ്ധത്തില്‍ അധ്യായത്തിലേക്ക് കടന്നുവന്നിരിക്കുന്നു എന്ന് സമ്മതിച്ച എന്‍സിഇആര്‍ടി പത്രക്കുറിപ്പിനെയും കോടതി വിമര്‍ശിച്ചു.

'നമ്മുടെ സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക്' എന്ന അധ്യായത്തില്‍ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗമാണ് വിവാദമായിരിക്കുന്നത്. കോടതികളുടെ ശ്രേണിയും നീതിയിലേക്കുള്ള പ്രവേശനവും വിശദീകരിക്കുന്നതിനപ്പുറം ജുഡീഷ്യറിയിലെ 'വിവിധ തലങ്ങളിലെ അഴിമതി' എന്ന പേരിലും പട്ടികപ്പെടുത്തിയിട്ടുമുണ്ട്. കോടതിയിലും പുറത്തും ജഡ്ജിമാരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്ന പെരുമാറ്റച്ചട്ടവും വ്യക്തമാക്കുന്നു. അഴിമതി കേസുകള്‍ക്കെതിരെ സാങ്കേതികവിദ്യായുടെ പിന്തുണയില്‍ വേഗത്തിലും സുതാര്യതയിലും പൊതുജന വിശ്വാസം ശക്തിപ്പെടുത്താന്‍ ഫെഡറല്‍, സംസ്ഥാന തലങ്ങളില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അതില്‍ പറയുന്നു.

Ads by Google
Thursday 26 Feb 2026 12.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW